2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham
പ്രാദേശിക വാർത്തകൾ (Local News)

കൊല്ലം (Kollam)

15 വാർത്തകൾ
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷപ്രകടനം
കേരളംകൊല്ലം
6 മണിക്കൂർ മുൻപ്
Nazeema

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷപ്രകടനം

കുണ്ടറയിൽ സ്വത്തു തർക്കത്തെ തുടർന്ന് ഭർത്താവിനെ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ മുട്ടയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചു. വെള്ളിമൺ സ്വദേശിയായ രാജുവിന്റെ മരണത്തിൽ പോസ്റ്റ്‌മോർട്ടത്തിലൂടെ കൊലപാതകം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

ലഹരി ഉപയോഗം ചോദ്യം ചെയ്തു; രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം, പ്രതി പിടിയിൽ
കേരളംകൊല്ലം
18 മണിക്കൂർ മുൻപ്
Nazeema

ലഹരി ഉപയോഗം ചോദ്യം ചെയ്തു; രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം, പ്രതി പിടിയിൽ

പുനലൂരിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത രണ്ടാനമ്മ ഷീല സിങ്ങിനെ (41) മർദിച്ച നേപ്പാൾ സ്വദേശിയായ രണ്ടാനച്ഛൻറെ മകൻ വിജയ് സിങ് (23) അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ ഷീല പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നു; മുൻ മന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി
കേരളംകൊല്ലം
19 മണിക്കൂർ മുൻപ്
Nazeema

ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നു; മുൻ മന്ത്രി കെ. ബാബു കോടതിയിൽ മൊഴി നൽകി

സോളാർ കേസ് പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്ത ഗൂഢാലോചനക്കേസിൽ മുൻ മന്ത്രി കെ. ബാബു കൊട്ടാരക്കര കോടതിയിൽ മൊഴി നൽകി. ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും, ഇക്കാര്യം ഉമ്മൻ ചാണ്ടി തന്നോട് സൂചിപ്പിച്ചിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

സ്ത്രീ പിടിയിലായത് ബാഗിൽ 2 ലക്ഷം രൂപയുമായി പോകുമ്പോൾ; കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ആഭരണം മോഷ്ടിച്ച പ്രതി പിടിയിൽ
കേരളംകൊല്ലം
ഇന്നലെ
Nazeema

സ്ത്രീ പിടിയിലായത് ബാഗിൽ 2 ലക്ഷം രൂപയുമായി പോകുമ്പോൾ; കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ആഭരണം മോഷ്ടിച്ച പ്രതി പിടിയിൽ

കൊല്ലത്ത് വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 45-കാരി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണം ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി പോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു, 2 ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു
കേരളംകൊല്ലം
2 ദിവസം മുൻപ്
Nazeema

കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു, 2 ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു

കൊട്ടാരക്കര നെല്ലിക്കുന്നത്ത് സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഒരു ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ 75 കാരകൻ പീഡിപ്പിച്ചെന്ന് പരാതി, പോക്സോ ചുമത്തി കേസെടുത്തു
കേരളംകൊല്ലം
2 ദിവസം മുൻപ്
Nazeema

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ 75 കാരകൻ പീഡിപ്പിച്ചെന്ന് പരാതി, പോക്സോ ചുമത്തി കേസെടുത്തു

കൊല്ലത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച 75 കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്ത് ലൊക്കേഷൻ വഴി എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

മുൻ പോലീസ് ഡ്രൈവർ വീണ്ടും പിടിയിൽ; കരുനാഗപ്പള്ളിയിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു
കേരളംകൊല്ലം
4 ദിവസം മുൻപ്
Nazeema

മുൻ പോലീസ് ഡ്രൈവർ വീണ്ടും പിടിയിൽ; കരുനാഗപ്പള്ളിയിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

സേനയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പോലീസ് ഡ്രൈവർ ബക്കർ, കരുനാഗപ്പള്ളിയിലെ വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 2.18 ഗ്രാം എംഡിഎംഎയും 21 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിലായി.

വിദ്യാർത്ഥിയെ നായ ഓടിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്
കേരളംകൊല്ലം
5 ദിവസം മുൻപ്
Nazeema

വിദ്യാർത്ഥിയെ നായ ഓടിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്

കൊല്ലത്ത് ട്യൂഷന് പോകുന്നതിനിടെ തെരുവുനായയെ പേടിച്ചോടിയ മൂന്നാം ക്ലാസുകാരിയെ ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കായി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ ചവറ പോലീസ് കേസെടുത്തു.

കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, പരാതി നൽകിയത് സിസിടിവി ദൃശ്യം സഹിതം
കേരളംകൊല്ലം
6 ദിവസം മുൻപ്
Nazeema

കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും മർദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, പരാതി നൽകിയത് സിസിടിവി ദൃശ്യം സഹിതം

കൊല്ലത്ത് അഭിഭാഷകനെയും സുഹൃത്തിനെയും അകാരണമായി മർദിച്ച സംഭവത്തിൽ ഇരവിപുരം സ്റ്റേഷനിലെ സി.പി.ഒ അൽ സഫീറിനെ സസ്‌പെൻഡ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം അഭിഭാഷകൻ ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

കൊല്ലത്ത് നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
കേരളംകൊല്ലം
2026 ഒക്ടോബർ 8, വ്യാഴം
Nazeema

കൊല്ലത്ത് നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

കൊല്ലത്ത് യുവതിക്ക് സ്ത്രീധനപീഡനവും ക്രൂരമർദനവുമേറ്റ സംഭവത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് റിപ്പോർട്ട് തേടി. പണം കവരുകയും പ്രഷർ കുക്കറും ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത ഭർത്താവ് നന്ദു ദിനേശിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ
കേരളംകൊല്ലം
2026 ഒക്ടോബർ 8, വ്യാഴം
Nazeema

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമവും അസഭ്യവർഷവും നടത്തിയ യുവാവ് പിടിയിൽ. പാരിപ്പള്ളി, ചാത്തന്നൂർ മേഖലകളിൽ ശല്യം സൃഷ്ടിച്ച ചിറക്കര സ്വദേശി അനൂപിനെ (40) ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കടയിലെത്തി ശ്രദ്ധ തിരിച്ച് പട്ടാപ്പകൽ മേശയിലെ പണം കൈക്കലാക്കും; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തുന്ന യുവതി അടക്കമുള്ള സംഘത്തിനായി തെരച്ചിൽ
കേരളംകൊല്ലം
2026 ഒക്ടോബർ 7, ബുധൻ
Nazeema

കടയിലെത്തി ശ്രദ്ധ തിരിച്ച് പട്ടാപ്പകൽ മേശയിലെ പണം കൈക്കലാക്കും; നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തുന്ന യുവതി അടക്കമുള്ള സംഘത്തിനായി തെരച്ചിൽ

കൊല്ലത്തും സമീപപ്രദേശങ്ങളിലും വയോധികരുടെ കടകളിൽ ശ്രദ്ധതിരിച്ച് പണവും ഫോണും കവരുന്ന യുവതിയടങ്ങുന്ന മൂന്നംഗ മോഷണസംഘത്തിനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

അടുത്ത പേജ്