2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ലഹരി ഉപയോഗം ചോദ്യം ചെയ്തു; രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം, പ്രതി പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 03:56 PM
പങ്കുവെക്കുക:
ലഹരി ഉപയോഗം ചോദ്യം ചെയ്തു; രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം, പ്രതി പിടിയിൽ
ലഹരി ഉപയോഗം ചോദ്യം ചെയ്തു; രണ്ടാനമ്മയ്ക് അന്യസംസ്ഥാനക്കാരന്‍റെ ക്രൂരമർദനം, പ്രതി പിടിയിൽകേരളപ്രഭാതം

പുനലൂരിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത രണ്ടാനമ്മ ഷീല സിങ്ങിനെ (41) മർദിച്ച നേപ്പാൾ സ്വദേശിയായ രണ്ടാനച്ഛൻറെ മകൻ വിജയ് സിങ് (23) അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ ഷീല പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: പുനലൂരിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് രണ്ടാനമ്മയെ അതിക്രൂരമായി മർദിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പുനലൂർ ഐക്കരക്കോണം ഇഞ്ചത്തടം എസ്.ഒ. സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി വിജയ് സിങ് (23) ആണ് പുനലൂർ പൊലീസിന്റെ പിടിയിലായത്.

ഗോപാൽ സിങ്ങിന്റെ ഭാര്യ ഷീല സിങ്ങിനാണ് (41) മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഷീലയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോപാൽ സിങ്ങിന്റെ ആദ്യ ഭാര്യയിലെ മകനാണ് അറസ്റ്റിലായ വിജയ് സിങ്. മൂവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. യുവാവിന്റെ അമിതമായ ലഹരി ഉപയോഗം ഷീല സിങ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവസ്ഥലത്തുണ്ടായിരുന്ന പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്ത പുനലൂർ പൊലീസ്, തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)