2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കൊല്ലത്ത് നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 07:25 AM
പങ്കുവെക്കുക:
കൊല്ലത്ത് നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
കൊല്ലത്ത് നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍കേരളപ്രഭാതം

കൊല്ലത്ത് യുവതിക്ക് സ്ത്രീധനപീഡനവും ക്രൂരമർദനവുമേറ്റ സംഭവത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയാ കേസെടുത്ത് പൊലീസിനോട് റിപ്പോർട്ട് തേടി. പണം കവരുകയും പ്രഷർ കുക്കറും ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത ഭർത്താവ് നന്ദു ദിനേശിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.

കൊല്ലം: കൊല്ലത്ത് നവവധു സ്ത്രീധനപീഡനത്തിനിരയായ സംഭവത്തിൽ ദേശീയ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത കമീഷൻ, സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള പൊലീസിന് നിർദേശം നൽകി.

ഭർത്താവും പുത്തൻതുറ സ്വദേശിയുമായ നന്ദു ദിനേശിന്റെ ക്രൂരമർദനത്തിനാണ് വിദേശത്തുവെച്ച് യുവതി ഇരയായത്. പ്രഷർ കുക്കർ, ലാപ്‌ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. യുവതിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്. ഭർത്താവിന് കടുത്ത സംശയരോഗമാണെന്നും കരഞ്ഞു കാലുപിടിച്ചിട്ടും ഉപദ്രവം നിർത്തിയില്ലെന്നും ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി പറഞ്ഞു. ക്രൂരമായി മർദിച്ച ശേഷം ഇയാൾ വിവരം സ്വന്തം വീട്ടിലേക്ക് വിളിച്ചുപറയാറുണ്ടായിരുന്നു. ഒടുവിൽ ഭർത്താവിന്റെ വീട്ടുകാർ തന്നെയാണ് ടിക്കറ്റെടുത്ത് യുവതിയെ നാട്ടിലെത്തിച്ചത്.

അതേസമയം, യുവതിയുടെ വീട്ടിൽ നിന്ന് കൈക്കലാക്കിയ 25 പവൻ സ്വർണവും അഞ്ചു ലക്ഷം രൂപയും കൂടാതെ, നാട്ടിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. 20 പവനിലധികം ആഭരണങ്ങൾ പ്രതിയുടെ വീട്ടിലുണ്ട്. പ്രതിക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)