2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വിദ്യാർത്ഥിയെ നായ ഓടിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 05:18 PM
പങ്കുവെക്കുക:
വിദ്യാർത്ഥിയെ നായ ഓടിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്
വിദ്യാർത്ഥിയെ നായ ഓടിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ചു, വിദ്യാർത്ഥിനിക്ക് പരിക്ക്കേരളപ്രഭാതം

കൊല്ലത്ത് ട്യൂഷന് പോകുന്നതിനിടെ തെരുവുനായയെ പേടിച്ചോടിയ മൂന്നാം ക്ലാസുകാരിയെ ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കായി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ ചവറ പോലീസ് കേസെടുത്തു.

കൊല്ലം: ട്യൂഷന് പോകുന്നതിനിടെ തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. കരിന്തുറ സെന്റ് ജോസഫ് എൽ.പി സ്കൂളിലെ വിദ്യാർഥിനിയും കരിത്തുറ സതീഷ് ഭവനിൽ വിപിൻ ജയിംസ്-മേരി ജുഡി ദമ്പതികളുടെ മകളുമായ സാറാ മരിയക്കാ (8) ണ് പരിക്കേറ്റത്. കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെ ഐ.ആർ.ഇ.എൽ - പുത്തൻതുറ റോഡിൽ സ്കൂളിന് സമീപത്തായിരുന്നു അപകടം. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം സഹോദരൻ സെർജിയസിനൊപ്പം ട്യൂഷന് പോകുമ്പോഴാണ് തെരുവുനായ ഇവരെ ആക്രമിക്കാൻ ഓടിയെത്തിയത്. പേടിച്ചോടിയ കുട്ടി പ്രധാന റോഡിലേക്ക് കടക്കുകയായിരുന്നു.

ഈ സമയം ഐ.ആർ.ഇയിലേക്ക് കരിമണലുമായി വന്ന ടിപ്പർ ലോറി സാറയെ ഇടിക്കുകയായിരുന്നു. മുൻവശത്തെ ടയറിൽ തട്ടി ലോറിക്കടിയിൽപ്പെട്ട കുട്ടിയെ, വാഹനം പിന്നോട്ട് എടുത്താണ് പുറത്തെടുത്തത്. അപകടം കണ്ട സഹോദരൻ ബഹളം വെക്കുകയും വാഹനത്തിൽ തട്ടുകയും ചെയ്തതോടെയാണ് ഡ്രൈവർ ലോറി പിന്നിലേക്ക് എടുത്തത്.

ഡ്രൈവർ മൊബൈൽ ഹെഡ്സെറ്റ് ഉപയോഗിച്ച് അലക്ഷ്യമായാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പ്രകോപിതരായ പ്രദേശവാസികൾ ഐ.ആർ.ഇയിലേക്കുള്ള കരിമണൽ ലോറികൾ തടഞ്ഞു. തുടർന്ന് ചവറ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരുമായി സംസാരിച്ച് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ഡ്രൈവർക്കെതിരെ ചവറ പോലീസ് കേസ് എടുത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)