2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 04:40 AM
പങ്കുവെക്കുക:
ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽ
ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളെ ശല്യംചെയ്യൽ; സ്ത്രീകളുടെ മുന്നിൽ അഭ്യാസപ്രകടനവും അസഭ്യവർഷവും; യുവാവ് പിടിയിൽകേരളപ്രഭാതം

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമവും അസഭ്യവർഷവും നടത്തിയ യുവാവ് പിടിയിൽ. പാരിപ്പള്ളി, ചാത്തന്നൂർ മേഖലകളിൽ ശല്യം സൃഷ്ടിച്ച ചിറക്കര സ്വദേശി അനൂപിനെ (40) ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം: പാരിപ്പള്ളി, ചാത്തന്നൂർ മേഖലകളിൽ ബൈക്കിലെത്തി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമം കാട്ടുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. ചിറക്കര കുളത്തൂർക്കോണം ചരിവുള്ള പുത്തൻവീട്ടിൽ അനൂപിനെ (40) ആണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലുവാതുക്കൽ–നടയ്ക്കൽ ഭാഗത്തെ കോച്ചിംഗ് സെന്ററിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. ചാത്തന്നൂർ, പാരിപ്പള്ളി പ്രദേശങ്ങളിലെ കടകൾക്ക് മുന്നിൽ നിൽക്കുന്ന സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും അസ്വസ്ഥത സൃഷ്ടിക്കുകയുമായിരുന്നു ഇയാളുടെ രീതി.

തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയിലാണ് പാരിപ്പള്ളി പൊലീസ് ഇയാളെ പിടികൂടിയത്. സമാനമായ കുറ്റകൃത്യങ്ങൾക്ക് ചാത്തന്നൂർ, പാരിപ്പള്ളി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും കേസുകളുണ്ട്. പാരിപ്പള്ളി എസ്.എച്ച്.ഒ ആശ വി. രേഖ, എസ്.ഐ മനു, സി.പി.ഒമാരായ നൗഫൽ, സബിത്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)