കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചു, 2 ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൊട്ടാരക്കര നെല്ലിക്കുന്നത്ത് സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഒരു ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് രണ്ട് സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും നിരവധി യാത്രക്കാർക്കും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വേഗത കുറവായിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടസമയത്ത് ബസുകളിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ 3 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു ബസിന്റെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിന് കാരമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




