
ടോൾപ്ലാസയിൽ തുടർച്ചയായ സമരങ്ങൾ; ഗതാഗതം തടഞ്ഞ് പൊലീസ്, വലഞ്ഞത് യാത്രക്കാർ; മൂന്നുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
നാട്ടിക ടോൾപ്ലാസ സമരത്തോടനുബന്ധിച്ച് പൊലീസ് മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് മൂന്നുമണിക്കൂറോളം യാത്രാസ്തംഭനത്തിനിടയാക്കി. പൊലീസ് നടപടിക്കെതിരെ യാത്രക്കാരിലും നാട്ടുകാരിലും കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.











