2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:30 PM
പങ്കുവെക്കുക:
പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍
പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍കേരളപ്രഭാതം

തൃശൂര്‍ പാലുവായില്‍ കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തിരുവത്ര സ്വദേശി നൗഷാദ് (40) അറസ്റ്റില്‍. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

തൃശൂര്‍: പൊതുസ്ഥലത്ത് ബൈക്കിലെത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതി പിടിയില്‍. ചാവക്കാട് പാലുവായില്‍ കഴിഞ്ഞമാസം ഒമ്പതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.

തിരുവത്ര കണ്ണംകര നൗഷാദ് (40) ആണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

കറുത്ത സ്പ്ലെന്‍ഡര്‍ ബൈക്കിലെത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ചങ്ങാടിയില്‍വെച്ച് ഇയാളെ ഇന്‍സ്‌പെക്ടര്‍ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. സി.പി.ഒമാരായ റോബര്‍ട്ട്, അജിത്ത് ലാല്‍, ടി. അരുണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)