2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്'; ഹൃദയഭേദകമായ തുറന്നുപറച്ചിലുമായി പിതാവ്; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചെന്ന് ആരോപണം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:14 PM
പങ്കുവെക്കുക:
'മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്'; ഹൃദയഭേദകമായ തുറന്നുപറച്ചിലുമായി പിതാവ്; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചെന്ന് ആരോപണം
'മകൻ ജീവനൊടുക്കാൻ കാരണം കൊടുങ്ങല്ലൂർ പൊലീസ്'; ഹൃദയഭേദകമായ തുറന്നുപറച്ചിലുമായി പിതാവ്; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചെന്ന് ആരോപണംകേരളപ്രഭാതം

കൊടുങ്ങല്ലൂരിൽ പ്രണയത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി ആരോപിക്കപ്പെടുന്ന 18 വയസ്സുകാരൻ മുഹമ്മദ് അസ്‌ലം ജീവനൊടുക്കി. സംഭവത്തിൽ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.

കൊടുങ്ങല്ലൂർ: പ്രണയത്തിന്റെ പേരിൽ പൊലീസിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്ന് 18 വയസ്സുകാരൻ ജീവനൊടുക്കി. കൊടുങ്ങല്ലൂർ പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. മകന്റെ വേർപാടിൽ നീതി തേടി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അസ്‌ലമിന്റെ പിതാവ് നൗഷാദ് രംഗത്തെത്തി.

ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പിതാവ് പറയുന്നു. തുടർന്ന്, 20 പവൻ സ്വർണ്ണവും 50,000 രൂപയും ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഇന്നോവ കാർ വാങ്ങിയെന്നും ആരോപിച്ചാണ് പൊലീസ് അസ്‌ലമിനെ കസ്റ്റഡിയിലെടുത്തത്. ടാക്‌സി ഡ്രൈവറായ പിതാവിനോട് സ്റ്റേഷിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഓട്ടത്തിലായതിനാൽ ഉടൻ പോകാനായില്ല. തുടർന്ന് 22 വയസ്സുള്ള മൂത്ത മകനെ സ്റ്റേഷിലേക്ക് പോകാൻ ആവശ്യപ്പെട്ടെന്ന് നൗഷാദ് പറയുന്നു. എന്നാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് ആരോപണം.

സ്റ്റേഷനിൽ വെച്ച് അസ്‌ലമിനെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും പിതാവ് ആരോപിക്കുന്നു. അനിയനെ ഉപദ്രവിക്കുന്നത് സഹിക്കാനാവാതെയാണ് ജ്യേഷ്ഠൻ കുറ്റം ഏറ്റുപറഞ്ഞത്. മൂന്ന് ദിവസത്തോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്. വ്യാജ വാർത്തകളും വീഡിയോകളും പ്രചരിപ്പിച്ച് കോളേജ് വിദ്യാർഥിയായ മൂത്ത മകന്റെ ഭാവി പൊലീസ് നശിപ്പിച്ചുവെന്നും പിതാവ് ആരോപിക്കുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയ അസ്‌ലം, ജയിലിൽ കഴിയുന്ന ജ്യേഷ്ഠനെ ഓർത്ത് കടുത്ത മനോവിഷമത്തിലായിരുന്നു. ജയിലിലായിരുന്ന ജ്യേഷ്ഠനെ സന്ദർശിച്ച് മടങ്ങിയെത്തിയ ശേഷമാണ് അസ്‌ലം സ്വന്തം മുറിയിൽ ജീവനൊടുക്കിയത്. സംഭവത്തിൽ കേസ് വിശദമായി അന്വേഷിക്കാതെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത സി.ഐ. ബൈജു, എസ്.ഐ. അതുൽ മോഹനൻ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)