2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 06:55 AM
പങ്കുവെക്കുക:
പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍
പോലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, അമ്മയും മകളും അറസ്റ്റില്‍കേരളപ്രഭാതം

തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടുകയും പൊലീസുകാരെ മർദ്ദിക്കുകയും ചെയ്ത ഹണിട്രാപ്പ് കേസിലെ പ്രതികളായ അമ്മയും മകളും അറസ്റ്റിൽ. അയൽവാസിയുടെ പരാതി ചർച്ച ചെയ്യുന്നതിനിടയിൽ സ്റ്റേഷനിലെ വസ്തുവകകൾ തകർക്കുകയും വനിതാ പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു ഇവർ.

തൃശൂർ: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടുകയും പൊലീസുകാരെ മർദ്ദിക്കുകയും ചെയ്ത നിരവധി കേസുകളിലെ പ്രതികളായ അമ്മയും മകളും അറസ്റ്റിൽ. തൂമാനത്ത് ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദു (റിനി), മകൾ സോന (22) എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പ് ഉൾപ്പെടെ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.

അയൽവാസിയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ ചർച്ച നടക്കുന്നതിനിടയിലാണ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എസ്.എച്ച്.ഒ അനൂപിനെയും മറ്റ് ഉദ്യോഗസ്ഥരെയും ഇവർ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് സ്റ്റേഷനിലെ വസ്തുവകകൾ അടിച്ചുതകർത്ത പ്രതികൾ തടയാൻ ശ്രമിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ഇവർക്കെതിരെ കർശന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)