2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗൂഗിൾ പേയിൽ 3 ലക്ഷം, നേരിട്ട് 5 ലക്ഷം! സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി, രഹസ്യമായി ബെംഗളൂരുവിൽ വിമാനമിറങ്ങി; പ്രതി പിടിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:03 PM
പങ്കുവെക്കുക:
ഗൂഗിൾ പേയിൽ 3 ലക്ഷം, നേരിട്ട് 5 ലക്ഷം! സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി, രഹസ്യമായി ബെംഗളൂരുവിൽ വിമാനമിറങ്ങി; പ്രതി പിടിയിൽ
ഗൂഗിൾ പേയിൽ 3 ലക്ഷം, നേരിട്ട് 5 ലക്ഷം! സെര്‍ബിയയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം തട്ടി, രഹസ്യമായി ബെംഗളൂരുവിൽ വിമാനമിറങ്ങി; പ്രതി പിടിയിൽകേരളപ്രഭാതം

സെർബിയയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് 8 ലക്ഷം രൂപ തട്ടിയ കേസിൽ ഇൻഡോ-യുഎസ് ഐടി എഡ്യുകേഷൻ ഡയറക്ടർ സനീഷിനെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്ന് രഹസ്യമായി നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

തൃശൂർ: സെർബിയയിൽ വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് യുവാവരിൽ നിന്നും സഹോദരിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഡയറക്ടർ പിടിയിൽ. പൂമംഗലം വില്ലേജിൽ കൈപ്പറമ്പ് ചീനക്കുഴി റോഡ് സ്വദേശിയും കല്യാശ്ശേരി വീട്ടിൽ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന 'ഇൻഡോ-യുഎസ് ഐടി എഡ്യുകേഷൻ' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി.

പുത്തൻവേലിക്കര സ്വദേശിയായ പരാതിക്കാരനും സഹോദരിക്കും സെർബിയയിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് 2025 ജൂലൈ 18 മുതൽ സെപ്റ്റംബർ 27 വരെയുള്ള വിവിധ തീയതികളിലാണ് തട്ടിപ്പ് നടത്തിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ മുഖേന 3 ലക്ഷം രൂപയും, 2025 സെപ്റ്റംബർ 27-ന് ഇരിങ്ങാലക്കുടയിലെ ഓഫീസിൽ വെച്ച് നേരിട്ട് 5 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 8 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. എന്നാൽ പണം വാങ്ങിയിട്ടും വിസ നൽകാൻ തയാറാകാതെ ഇയാൾ മുങ്ങുകയായിരുന്നു.

വിദേശത്തായിരുന്ന പ്രതി രഹസ്യമായി നാട്ടിലേക്ക് വരാനായി അബുദാബിയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ വളഞ്ഞുപിടിച്ചത്.

പിന്നീട് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നിയമനടടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജി എം.കെ, ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രദീപ് കെ.ഒ, എസ്.ഐമാരായ ജാക്സൺ, സൗമ്യ ഇ.യു, എ.എസ്.ഐമാരായ മുരുകദാസ്, രാജേഷ്, സി.പി.ഒ അജിത്ത് സി.എസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)