
പണി വരുന്നുണ്ട്! വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; കർശന നിർദേശവുമായി സുപ്രീം കോടതി; ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദേശം
ഇ-ചെല്ലാൻ കുടിശ്ശിക 49,194 കോടി രൂപയിലെത്തിയതോടെ പിഴ അടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ആർ.സി പുതുക്കൽ, ഫിറ്റ്നസ്, ലൈസൻസ് സേവനങ്ങൾ തടയാനും പരിവാഹൻ പോർട്ടലിൽ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.











