2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'യഥാർത്ഥ ഹീറോ'; പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 10:31 AM
പങ്കുവെക്കുക:
'യഥാർത്ഥ ഹീറോ'; പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
'യഥാർത്ഥ ഹീറോ'; പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദികേരളപ്രഭാതം

ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ നിന്ന് 174 യാത്രക്കാരെ രക്ഷിച്ച മലയാളി പൈലറ്റ് സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സ്മിത്തിന്റെ ധീരതയെ ‘യഥാർത്ഥ ഹീറോ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പുനൽകി.

ന്യൂഡൽഹി: ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിൽ നിന്ന് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച മലയാളി പൈലറ്റ് സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ആശുപത്രി കിടക്കയിൽ നിന്ന് വിഡിയോ കോളിലൂടെയാണ് സ്മിത്ത് മച്ചാർ പ്രധാനമന്ത്രിയുമായി വിവരങ്ങൾ പങ്കുവെച്ചത്.

​കത്തികുത്തേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും കോക്ക്പിറ്റ് വാതിൽ തുറക്കാതെ, സഹപൈലറ്റിന്റെ അക്രമത്തിൽ നിന്ന് മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി കരകയറ്റാൻ സ്മിത്തിനായി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ചും ശരീരത്തിലേറ്റ പരിക്കുകളെക്കുറിച്ചും യാത്രക്കാരുടെ ജീവനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും സ്മിത്ത് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. അതിജീവനത്തിന് പ്രാർഥനകൾ നൽകിയ കരുത്തും അദ്ദേഹം പങ്കുവെച്ചു.

​ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്നും സ്മിത്ത് പ്രതികരിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, മറിച്ച് സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്റെ ധീരതയിലൂടെ ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കാനായെന്ന് പ്രധാനമന്ത്രി പറഞ്ഞു.

​മച്ചാറിന്റെ കുടുംബാംഗങ്ങളുമായി കഴിഞ്ഞ ദിവസം സംസാരിച്ച പ്രധാനമന്ത്രി, സ്മിത്ത് രാജ്യത്തിന്റെ ‘യഥാർത്ഥ ഹീറോ’യാണെന്ന് വിശേഷിപ്പിച്ചിരുന്നു. ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം കുടുംബത്തെ അറിയിച്ചിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)