2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദേശീയം വാർത്തകൾ

ആകെ: 47 വാർത്തകൾ
‘കൂടിയാലോചനകളില്ല’; വി.ഡി. സതീശനെതിരെ മല്ലികാര്‍ജുന്‍ ഖർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്
ദേശീയം
ഇന്നലെ
Nazeema

‘കൂടിയാലോചനകളില്ല’; വി.ഡി. സതീശനെതിരെ മല്ലികാര്‍ജുന്‍ ഖർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

യു.ഡി.എഫിൽ പരസ്പര കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് ആരോപിച്ച് മുന്നണി കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി. വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രധാന വിഷയങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ആരോപിച്ചാണ് ഹൈക്കമാൻഡിനെ സമീപിച്ചത്.

ഗ്വാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ; ഡൽഹിയിൽ പ്രതിഷേധം ശക്തം
ദേശീയം
2 ദിവസം മുൻപ്
Nazeema

ഗ്വാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ; ഡൽഹിയിൽ പ്രതിഷേധം ശക്തം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ, കമീഷൻ ആസ്ഥാനത്തേക്ക് മാർച്ചടക്കമുള്ള പ്രതിഷേധങ്ങളുമായി ഇന്ത്യാ സഖ്യവും സംഘടനകളും തലസ്ഥാനത്ത് സമരം ശക്തമാക്കി.

'ബാഹ്യസമ്മർദ്ദത്തിന് വഴങ്ങില്ല'; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ
ദേശീയം
2 ദിവസം മുൻപ്
Nazeema

'ബാഹ്യസമ്മർദ്ദത്തിന് വഴങ്ങില്ല'; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ

ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്നും ഊർജ്ജ സഹകരണം തുടരുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. യു.എസ് അധിക താരിഫ് ഭീഷണി ഉയർത്തുന്നതിനിടെ, ഇത്തരമൊരു നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം, സംഘർഷഭരിതം
ദേശീയം
3 ദിവസം മുൻപ്
Nazeema

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം, സംഘർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യുവജന സംഘടനകളുടെ പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ രണ്ടാം ദിനവും കടുത്ത് സംഘർഷം. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ഇന്ത്യ മുന്നണി യോഗത്തിൽ ആദ്യമായി ടിവികെ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധത്തിന് നീക്കം
ദേശീയം
3 ദിവസം മുൻപ്
Nazeema

ഇന്ത്യ മുന്നണി യോഗത്തിൽ ആദ്യമായി ടിവികെ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധത്തിന് നീക്കം

'ഇൻഡ്യ' മുന്നണിയുടെ ചെന്നൈ യോഗത്തിൽ പങ്കെടുത്ത വിജയിന്റെ ടി.വി.കെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രക്ഷോഭങ്ങളിൽ അണിനിരക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ നീക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

പ്രക്ഷോഭങ്ങൾ ഇന്ററാക്ടീവ് മാപ്പ് വഴി ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; 'സത്യാഗ്രഹ' വെബ്‌സൈറ്റ് പുറത്തിറക്കി
ദേശീയം
3 ദിവസം മുൻപ്
Nazeema

പ്രക്ഷോഭങ്ങൾ ഇന്ററാക്ടീവ് മാപ്പ് വഴി ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; 'സത്യാഗ്രഹ' വെബ്‌സൈറ്റ് പുറത്തിറക്കി

"Gen Z തലമുറ, വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദലിതർ, സ്ത്രീകൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവർ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നുണ്ട്. എന്നാൽ ഒറ്റപ്പെട്ട ശബ്ദങ്ങളെ അധികാരികൾ എളുപ്പത്തിൽ അടിച്ചമർത്തുകയാണ്. ഈ ശബ്ദങ്ങളെ ഒരു മാപ്പിൽ ഒന്നിച്ചു കൊണ്ടുവരാനുള്ള സംരംഭമാണ് 'സത്യാഗ്രഹ'. സത്യത്തോടൊപ്പം ഐക്യത്തോടെ നിലകൊള്ളുകയാണ് ഏറ്റവും വലിയ ആയുധമെന്ന് മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചു. അനീതിക്കെതിരെ പോരാടുന്ന ആർക്കും ഈ പോർട്ടലിലൂടെ തങ്ങളുടെ കഥ പങ്കുവെക്കാം" - രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി
ദേശീയം
3 ദിവസം മുൻപ്
Nazeema

ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി

ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ കയറ്റുമതി 5,760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വൻ ഡിമാൻഡും ചൈനീസ് ഭീഷണിയുമാണ് ഈ ചരിത്ര കുതിപ്പിന് കാരണം.

ടോൾ അടയ്ക്കേണ്ട, ഫാസ്‍ടാഗ് നിയമങ്ങളിൽ നിർണായക മാറ്റം; ഇളവ് ലഭിക്കുന്നവർ അറിയണം ഈ മാറ്റം
ദേശീയം
3 ദിവസം മുൻപ്
Nazeema

ടോൾ അടയ്ക്കേണ്ട, ഫാസ്‍ടാഗ് നിയമങ്ങളിൽ നിർണായക മാറ്റം; ഇളവ് ലഭിക്കുന്നവർ അറിയണം ഈ മാറ്റം

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വികലാംഗരുടെ ഡിസ്‌കൗണ്ട് ഫാസ്‌ടാഗ് കാലാവധി വൈകല്യത്തിന്റെ ശതമാനമനുസരിച്ച് 3 മുതൽ 5 വർഷം വരെയായി നീട്ടി. ഇതോടെ ഓരോ വർഷവും രേഖകൾ സമർപ്പിച്ച് ഫാസ്‌ടാഗ് പുതുക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും.

ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ദുരിതാശ്വാസ സാമഗ്രികൾ തലയിൽ വീണ് 60-കാരൻ മരിച്ചു; സംഭവം ബിഹാറിൽ
ദേശീയം
3 ദിവസം മുൻപ്
Nazeema

ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ദുരിതാശ്വാസ സാമഗ്രികൾ തലയിൽ വീണ് 60-കാരൻ മരിച്ചു; സംഭവം ബിഹാറിൽ

ബിഹാറിലെ സാരൺ ജില്ലയിൽ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ദുരിതാശ്വാസ പാക്കറ്റ് തലയിൽ വീണ് 60-കാരനായ ലക്ഷ്മൺ യാദവ് മരിച്ചു. മതിയായ സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ഭാരമേറിയ പാക്കറ്റുകൾ എറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

മുൻപത്തെ പേജ്അടുത്ത പേജ്