
കേരളം











യു.ഡി.എഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ കാണാൻ തിങ്കളാഴ്ച ഡൽഹിയിലെത്തും. അടൂർ പ്രകാശിന്റെ പരസ്യവിമർശനവും സംസ്ഥാനത്തെ പാർട്ടിയിലെ നിലവിലെ സ്ഥിതിഗതികളും എ.ഐ.സി.സിയെ ധരിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തുന്നുണ്ട്.

മന്ത്രിമാർ സമരക്കാരോട് പ്രശ്നമുണ്ടാക്കുന്ന രീതി ശരിയല്ലെന്നും താൻ സമരക്കാരെ അടിക്കണമെന്നാണോ ആഗ്രഹിക്കുന്നതെന്നും യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധത്തിൽ മന്ത്രി കെ എം ഷാജി പ്രതികരിച്ചു. കഴിഞ്ഞ സർക്കാരിനെപ്പോലെയല്ല ജനാധിപത്യപരമായി സമരങ്ങളെ നേരിടുന്ന പോളിസിയാണ് യുഡിഎഫിനുള്ളതെന്നും കറുപ്പ് തനിക്ക് പ്രിയപ്പെട്ട നിറമാണെന്നും അദ്ദേഹം വ്യക്തമാക്കി.