2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അടൂർ പ്രകാശ് പിന്നോട്ടില്ല; എഐസിസി നേതൃത്വത്തിന് തിങ്കളാഴ്ച പരാതി നൽകും; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദില്ലിയിൽ, സ്ഥി​തി​ഗതികൾ അറിയിക്കും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 03:40 AM
പങ്കുവെക്കുക:
അടൂർ പ്രകാശ് പിന്നോട്ടില്ല; എഐസിസി നേതൃത്വത്തിന് തിങ്കളാഴ്ച പരാതി നൽകും; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദില്ലിയിൽ, സ്ഥി​തി​ഗതികൾ അറിയിക്കും
അടൂർ പ്രകാശ് പിന്നോട്ടില്ല; എഐസിസി നേതൃത്വത്തിന് തിങ്കളാഴ്ച പരാതി നൽകും; കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദില്ലിയിൽ, സ്ഥി​തി​ഗതികൾ അറിയിക്കുംകേരളപ്രഭാതം

യു.ഡി.എഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ കാണാൻ തിങ്കളാഴ്ച ഡൽഹിയിലെത്തും. അടൂർ പ്രകാശിന്റെ പരസ്യവിമർശനവും സംസ്ഥാനത്തെ പാർട്ടിയിലെ നിലവിലെ സ്ഥിതിഗതികളും എ.ഐ.സി.സിയെ ധരിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തുന്നുണ്ട്.

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നും കോൺഗ്രസ് നേതൃത്വത്തോടുമുള്ള അതൃപ്തി പരസ്യമാക്കിയ അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലേക്ക്. മുൻകൂട്ടി ആലോചിക്കാതെയും മുന്നണി സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയും തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന പരാതി തിങ്കളാഴ്ച എ.ഐ.സി.സി നേതൃത്വത്തിന് മുന്നിൽ രേഖാമൂലം സമർപ്പിക്കും.

​അതിനിടെ, സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെയും മുന്നണിക്കുള്ളിലെയും പുതിയ സംഭവവികാസങ്ങൾ വിശദീകരിക്കാൻ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഡൽഹിയിലെത്തുന്നുണ്ട്. പി.സി.സി അധ്യക്ഷന്മാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് സണ്ണി ജോസഫ് തലസ്ഥാനത്തെത്തുന്നതെങ്കിലും എ.ഐ.സി.സി നേതൃത്വത്തെ പ്രത്യേകമായി കണ്ട് അടൂർ പ്രകാശിന്റെ നീക്കവും പരാതികളും സംബന്ധിച്ച വിവരങ്ങൾ കൈമാറും.

​യു.ഡി.എഫ് ചെയർമാനായ മുഖ്യമന്ത്രി തന്നോട് ഒരു കാര്യങ്ങളും കൂടിയാലോചിക്കുന്നില്ലെന്നും പ്രധാന തീരുമാനങ്ങളൊന്നും അറിയിക്കുന്നില്ലെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന ആക്ഷേപം. കെ.പി.സി.സി ആസ്ഥാനത്ത് അടിയന്തര വാർത്താസമ്മേളനം വിളിച്ചുചേർത്തായിരുന്നു അടൂർ പ്രകാശ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

​മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറിന് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനം നൽകിയ നടപടിക്ക് പിന്നാലെയാണ് അടൂർ പ്രകാശ് പരസ്യവിമർശനവുമായി രംഗത്തെത്തിയത്. ഏകപക്ഷീയമായ ഈ തീരുമാനത്തിൽ ലീഗ് നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന.

​അതേസമയം, അടൂർ പ്രകാശിന്റേത് കടുത്ത അച്ചടക്കലംഘനമാണെന്ന നിലപാടിലാണ് വി.ഡി. സതീശൻ പക്ഷം. ഇയാൾക്കെതിരെ എ.ഐ.സി.സിക്ക് പരാതി നൽകാനുള്ള നീക്കങ്ങളും സതീശൻ അനുകൂലികൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന കോൺഗ്രസിലെയും മുന്നണിയിലെയും ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ട് സർക്കാറും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിനായി പ്രത്യേക സമിതി രൂപീകരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം