ഗ്വാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ; ഡൽഹിയിൽ പ്രതിഷേധം ശക്തം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ, കമീഷൻ ആസ്ഥാനത്തേക്ക് മാർച്ചടക്കമുള്ള പ്രതിഷേധങ്ങളുമായി ഇന്ത്യാ സഖ്യവും സംഘടനകളും തലസ്ഥാനത്ത് സമരം ശക്തമാക്കി.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് ഇന്ന് ഏറെ നിർണായകം. അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതിനിടെ, കമീഷണർക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി-യുവജന സംഘടനകളുടെയും പ്രതിഷേധം തലസ്ഥാനത്ത് ശക്തമാകുകയാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. ശൈലേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിങ് എന്നിവരാണ് ഹരജിക്കാർ. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും എ.എസ്.ഐ.ആർ തീരുമാനങ്ങൾ റദ്ദാക്കണമെന്നും വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തണമെന്നുമാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിലെ മറ്റു രണ്ട് കമീഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഗ്യാനേഷ് കുമാർ തീരുമാനങ്ങളെടുത്തതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവിവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ഇന്നും വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. നാളെ തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ എം.പിമാരും പ്രമുഖ നേതാക്കളും മാർച്ചിൽ അണിനിരക്കും.
തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് ഇന്ന് പി.സി.സി അധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിനാണ് പാർട്ടി ലക്ഷ്യമിടുന്നത്.




