2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം, സംഘർഷഭരിതം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 03:46 PM
പങ്കുവെക്കുക:
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം, സംഘർഷഭരിതം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാം ദിവസവും യുവജന സംഘടനകളുടെ സമരം, സംഘർഷഭരിതംകേരളപ്രഭാതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള യുവജന സംഘടനകളുടെ പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിൽ രണ്ടാം ദിനവും കടുത്ത് സംഘർഷം. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് യുവജന സംഘടനകളും പൗരാവകാശ കൂട്ടായ്മകളും നടത്തുന്ന പ്രക്ഷോഭം രണ്ടാം ദിനവും സംഘർഷഭരിതം. കനത്ത പോലീസ് സന്നാഹത്തെയും നിരോധനാജ്ഞയെയും അവഗണിച്ച് തെരുവിലിറങ്ങിയ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

ഐസ (AISA) സമർപ്പിച്ച പ്രതിഷേധ മാർച്ചിന് നേരെ പോലീസ് കടുത്ത അതിക്രമം അഴിച്ചുവിട്ടതായും, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വനിതാ പ്രവർത്തകരെ ഉൾപ്പെടെ പുരുഷ പോലീസുകാർ അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്തതായും പരാതി ഉയർന്നിട്ടുണ്ട്.

ജന്തർ മന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ പ്രക്ഷോഭകരെ പരിസരത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഡൽഹി പോലീസ്. പ്രദേശം നിലവിൽ പൂർണമായും പോലീസ് വളയത്തിലാണ്. ഉച്ചയോടെയാണ് സി.പി.ഐ (എം.എൽ) വിദ്യാർത്ഥി സംഘടനയായ ഐസയുടെ നേതൃത്വത്തിൽ നേഹ ബോറയുടെ അധ്യക്ഷതയിൽ വിദ്യാർത്ഥികളും ബഹുജനങ്ങളും പ്രതിഷേധവുമായി എത്തിയത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, പൗരാവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവ് തുടങ്ങിയ പ്രമുഖരും സമരത്തിന് പിന്തുണയുമായെത്തി.

തുടർന്ന് സമരക്കാരെയും മുതിർന്ന നേതാക്കളെയും പോലീസ് ഒന്നടങ്കം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ വാഹനത്തിൽ വെച്ചും തങ്ങളോട് മോശമായി പെരുമാറിയെന്ന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ പ്രതിപക്ഷ 'ഇന്ത്യ' (INDIA) സഖ്യം പ്രഖ്യാപിച്ച മാർച്ച ചൊവ്വാഴ്ച നടക്കും. സി.ജെ.പി (CJP) യുടെ നേതൃത്വത്തിൽ പത്താം തീയതി മുതൽ ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനിരിക്കെ, വരും ദിവസങ്ങളിൽ രാജ്യതലസ്ഥാനം കൂടുതൽ പ്രക്ഷോഭഭരിതമാകുമെന്നാണ് സൂചന.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)