2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കരുത്ത് കാട്ടി ഹോപ്; വെസ്റ്റ് ഇൻഡീസിന് ആശ്വാസ ജയം, മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 04:14 AM
പങ്കുവെക്കുക:
കരുത്ത് കാട്ടി ഹോപ്; വെസ്റ്റ് ഇൻഡീസിന് ആശ്വാസ ജയം, മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി
കരുത്ത് കാട്ടി ഹോപ്; വെസ്റ്റ് ഇൻഡീസിന് ആശ്വാസ ജയം, മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവികേരളപ്രഭാതം

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 352 റൺസ് വിജയലക്ഷ്യം 10 പന്ത് ശേഷിക്കെ വെസ്റ്റ് ഇൻഡീസ് മറികടന്നു. മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യയുയർത്തിയ 352 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 48.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്. പരുക്കേറ്റിട്ടും പതറാതെ സെഞ്ചറി നേടിയ ക്യാപ്റ്റൻ ഷായ് ഹോപാണ് വിൻഡീസിന്റെ വിജയ ശിൽപി. 143 പന്തുകൾ നേരിട്ട ഷായ് ഹോപ് മൂന്ന് സിക്സുകളും 17 ഫോറുകളുമായി 162 റൺസെടുത്തു പുറത്താകാതെനിന്നു. വിൻഡീസ് ബാറ്റർ ആമിർ ജാങ്കൂ അർധ സെഞ്ചറി നേടി. 56 പന്തുകൾ നേരിട്ട താരം 67 റൺസാണെടുത്തത്. കീമോ പോൾ (35 പന്തിൽ 44), ഷെർഫെയ്ന്‍ റുഥർഫോഡ് (25 പന്തിൽ 24) എന്നിവരും മിന്നും പ്രകടനം നടത്തി. . ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 351 റൺസെടുത്തത്. മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ നായകൻ ​ഗില്ലും വിരാട് കോലിയും സ്കോർ ബോർഡിൽ വലിയ സംഭാവന നൽകാതെ വേ​ഗം തന്നെ പവലിയൻ കയറി. കെഎൽ രാഹുലിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 87 പന്തുകൾ നേരിട്ട രാഹുൽ ആറു സിക്സുകളും 10 ഫോറുകളും ബൗണ്ടറി കടത്തി 129 റൺസുമായി പുറത്താകാതെനിന്നു. രോഹിത് ശർമ (85 പന്തിൽ 92), ഋതുരാജ് ഗെയ്ക്‌വാദ് (69 പന്തില്‌ 57) എന്നിവർ അർധ സെഞ്ചറികൾ നേടി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)