2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ഡൽഹിയിൽ ഇന്ന് പൗരമുന്നേറ്റ മാർച്ച്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 04:03 AM
പങ്കുവെക്കുക:
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ഡൽഹിയിൽ ഇന്ന് പൗരമുന്നേറ്റ മാർച്ച്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ഡൽഹിയിൽ ഇന്ന് പൗരമുന്നേറ്റ മാർച്ച്കേരളപ്രഭാതം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിഷേധത്തിലെ പോലീസ് നടപടിക്ക് എതിരെ ഐസയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് പൗരമുന്നേറ്റ മാർച്ച് സംഘടിപ്പിക്കും. ഉച്ചക്ക് 3 മണിക്ക് ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കാണ് മാർച്ച്‌ നടത്തുക. ഡൽഹി പോലീസിലെ പുരുഷ ഉദ്യോഗസ്ഥൻ വനിതാ പ്രവർത്തകരെയും അതിക്രമിച്ചെന്നാണ് ആരോപണം. ഇന്നലെ രാത്രി വൈകിയും പാർലമെന്റ് പോലീസ് സ്റ്റേഷന് മുന്നിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. എസിപി വിവേക് ഭഗതിന് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം ചൊവ്വാഴ്ച ഇന്ത്യാസഖ്യത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തും. സിജെപിയുടെ മുംബൈ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് നേഹ ബോറ രം​ഗത്തെത്തി. ​കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകൾ വീഡിയോയിലൂടെ നേഹ ബോറ പുറത്തുവിട്ടു. വനിതാ മാധ്യമപ്രവർത്തകരെയും പ്രതിഷേധക്കാരെയും ശാരീരികമായി ഉപദ്രവിച്ചു നേഹ ബോറ ആരോപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)