
'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിവാദങ്ങൾക്ക് പിന്നാലെ പിടിച്ചെടുത്ത തന്റെ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാക് താരം മുഹമ്മദ് റിസ്വാൻ എൻസിസിഐഎയ്ക്ക് കത്തയച്ചു. ലാഹോർ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെയുള്ള അന്വേഷണ കാരണം വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടത്.











