2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതല്‍! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 08:18 AM
പങ്കുവെക്കുക:
അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതല്‍! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?
അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതല്‍! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?കേരളപ്രഭാതം

അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതല്‍! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?

അത്ര അഗ്രസീവല്ല, ക്ഷമയാണ് കൂടുതൽ; ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ?

ഇന്ത്യൻ ക്രിക്കറ്റിന്റെ ഡി.എൻ.എ തന്നെ തിരുത്തിയെഴുതിയ മനോഭാവത്തെ ഒറ്റപ്പേരിൽ വിളിക്കാം; രോഹിത് ശർമ. ബാറ്റിങ്ങിൽ വിരാട് കോലി കൂടുതൽ അഗ്രസീവും കൺട്രോൾഡുമായ പുതിയ പതിപ്പിലേക്ക് മാറിയപ്പോൾ രോഹിതിലാകട്ടെ, കരുതലും ക്ഷമയുമാണ് ഇപ്പോൾ പ്രകടമാകുന്നത്. ടീമിനെ ലോക ക്രിക്കറ്റിലെ പവർഹൗസാക്കി മാറ്റിയ ആ ഭയരഹിത ബാറ്റിങ് രോഹിത് എന്തുകൊണ്ട് മാറ്റിവെച്ചു? ആ ശൈലിമാറ്റം ശരിയായ തീരുമാനമായിരുന്നോ?

2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷമാണ്, കൃത്യമായി പറഞ്ഞാൽ നായകസ്ഥാനം നഷ്ടമായതോടെയാണ് രോഹിത് തന്റെ ശൈലിയിൽ മാറ്റം വരുത്തുന്നത്. 2023 ഏകദിന ലോകകപ്പിൽ തുടങ്ങിയ സെൽഫ്‌ലെസ് ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫി കിരീടം നേടുന്നത് വരെ തുടർന്നു. എന്നാൽ, തുടർന്നുവന്ന ഓസ്ട്രേലിയൻ പര്യടനം മുതലാണ് രോഹിതിന്റെ സമീപനത്തിൽ കാതലായ മാറ്റങ്ങൾ കാണാനായത്. ബാറ്റിങ്ങിന് പ്രതികൂലമായ വിക്കറ്റുകളിൽ ഇത് കൂടുതൽ വ്യക്തവുമായി.

കരിയറിലുടനീളം വൻ ഇന്നിങ്സുകൾ പടുത്തുയർത്താൻ ശേഷിയുള്ള ബാറ്ററായാണ് രോഹിത് അറിയപ്പെട്ടിരുന്നത്. ഏകദിനത്തിലെ മൂന്ന് ഇരട്ടസെഞ്ചുറികളും നിരവധി 150 പ്ലസ് സ്കോറുകളും ഇതിന് തെളിവാണ്. എന്നാൽ, ടീം ആവശ്യങ്ങൾക്ക് മുൻഗണന നൽകി സ്വന്തം വിക്കറ്റ് ബലികൊടുക്കാൻ തുടങ്ങിയതോടെ അത്തരം വൻ ഇന്നിങ്സുകൾക്ക് അഭാവമുണ്ടായി. 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടിയ രോഹിതിന് 2023-ൽ ഒരു ശതകം മാത്രമാണ് നേടാനായത്. ഇതിനിടയിൽ 130-150 റേഞ്ച് സ്ട്രൈക്ക് റേറ്റിൽ നിരവധി 40 പ്ലസ് സ്കോറുകൾ പിറന്നു.

കണക്കുകൾ പറയുന്ന മാറ്റങ്ങൾ

കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിലെ രോഹിതിന്റെ പ്രകടനം പരിശോധിച്ചാൽ ഈ ശൈലിമാറ്റം വ്യക്തമാകും. വിൻഡീസിനെതിരെ നേരിട്ട ആദ്യ 10 പന്തിൽ 10 റൺസ് (ഏഴ് ഡോട്ട് ബോളുകൾ). ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ പന്തിൽ എട്ട് റൺസ് (അഞ്ച് ഡോട്ട്). കാർഡിഫിൽ ഒൻപത് റൺസ് (ആറ് ഡോട്ട്). ബിർമിങ്ഹാമിൽ നാല് റൺസ് (ഏഴ് ഡോട്ട്). അഫ്ഗാനിസ്ഥാനെതിരെ ഒൻപത് റൺസ് (ഏഴ് ഡോട്ട്).

ആകെ നേരിട്ട 50 പന്തുകളിൽ നിന്ന് നേടിത് 40 റൺസ് മാത്രം; സ്ട്രൈക്ക് റേറ്റ് 80. അറ്റാക്കിങ് ഷോട്ടുകളുടെ ശതമാനവും ബൗണ്ടറികളും കുത്തനെ കുറഞ്ഞു. ഈ 50 പന്തുകളിൽ നിന്ന് ഒരൊറ്റ സിക്സർ പോലും പിറന്നില്ല, അഞ്ച് ഫോറുകൾ മാത്രം. ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് വിരാട് കോലിയുടെ ബാറ്റിങ്ങിൽ കണ്ട അതേ പാറ്റേൺ.

എന്നാൽ, ഈ മാറ്റം രോഹിതിനെ എത്രത്തോളം സഹായിച്ചു എന്നത് ചോദ്യചിഹ്നമാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കളിച്ച 24 ഏകദിനങ്ങളിൽ നിന്ന് 46 ശരാശരിയിലും 100 സ്ട്രൈക്ക് റേറ്റിലും 1061 റൺസാണ് താരം നേടിയത്. രോഹിത് ഓരോ ഇന്നിങ്സിലും നേരിടുന്ന ശരാശരി പന്തുകളുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നതാണ് പ്രധാന മാറ്റം. 2025 മുതൽ കാര്യവട്ടം ഏകദിനം വരെയുള്ള കണക്കനുസരിച്ച് ഒരു ഇന്നിങ്സിൽ ശരാശരി 44 പന്തുകൾ രോഹിത് നേരിടുന്നുണ്ട്. 2023-24 കാലയളവിൽ ഇത് 39 പന്തുകളായിരുന്നു (120 സ്ട്രൈക്ക് റേറ്റിൽ 1412 റൺസ്).

തുടക്കങ്ങൾ കാക്കാൻ കഴിയുന്നില്ല

ലഭിക്കുന്ന മികച്ച തുടക്കങ്ങൾ വലിയ സ്കോറുകളാക്കി മാറ്റാൻ കഴിയുന്നില്ലെന്നതാണ് രോഹിത് നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളി. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു തവണ മാത്രമാണ് താരം ഒറ്റക്കക്കത്തിൽ പുറത്തായത്. സ്ട്രഗിൾ ചെയ്ത ഇന്നിങ്സുകൾ പോലുമില്ല. എന്നാൽ, കൃത്യമായ റിഥത്തിലെത്തി വെൽ സെറ്റിൽഡാകുന്ന ഘട്ടത്തിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്.

റിസ്ക് കുറയ്ക്കുമ്പോൾ ഇന്നിങ്സിൽ ഡോട്ട് ബോളുകൾ വർധിക്കുകയും അത് മറികടക്കാൻ അനാവശ്യമായി എയർ ഷോട്ടുകൾക്ക് മുതിരുകയും ചെയ്യുന്നു. കാര്യവട്ടം ഏകദിനം തന്നെ ഉദാഹരണം. ഗില്ലിനേക്കാൾ മികച്ച ഫ്ലോയിൽ ബാറ്റ് ചെയ്ത രോഹിത്, ഒടുവിൽ നേരിട്ട 11 പന്തുകളിൽ ഒന്നുപോലും ബൗണ്ടറി കടത്താനായില്ല. തുടർന്ന് അൽസാരി ജോസഫിന്റെ പന്തിൽ ബിഗ് ഷോട്ടിന് മുതിർന്ന് വിൻഡീസ് ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു.

മുന്നിൽ ഏകദിന ലോകകപ്പ് വരാനിരിക്കെയും, അവസരം കാത്ത് യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവതാരങ്ങൾ പുറത്തിരിക്കെയും ലഭിക്കുന്ന തുടക്കങ്ങൾ വലിയ സ്കോറുകളാക്കി മാറ്റേണ്ടത് രോഹിതിന് അത്യാവശ്യമാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)