2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രിത്രത്തിൽ ആദ്യം! 2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ ചരിത്ര സ്വർണം നേടി നീരു ദണ്ഡ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 08:31 AM
പങ്കുവെക്കുക:
രിത്രത്തിൽ ആദ്യം! 2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ ചരിത്ര സ്വർണം നേടി നീരു ദണ്ഡ
രിത്രത്തിൽ ആദ്യം! 2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ ചരിത്ര സ്വർണം നേടി നീരു ദണ്ഡകേരളപ്രഭാതം

ലോകക്രിക്കറ്റില്‍ ഇന്ത്യൻ ടീമിനെ ഒരു പവര്‍ഹൗസാക്കി മാറ്റിയ ഫിയര്‍ലസ് ബാറ്റിങ് രോഹിത് എന്തുകൊണ്ട് മാറ്റിവെച്ചു. അതൊരു ശരിയായ തീരുമാനമായിരുന്നോ?

2026 ഏഷ്യൻ ഗെയിംസ് വനിതകളുടെ ട്രാപ്പ് ഇനത്തിൽ സ്വർണം നേടി നീരു ദണ്ഡ ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഈ ഇനത്തിൽ സ്വർണ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരു. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ മെഡലാണിത്.

ഫൈനലിൽ ഏഷ്യൻ റെക്കോർഡോടെയായിരുന്നു 26-കാരിയായ നീരുവിന്റെ നേട്ടം. ഫൈനലിൽ എറിഞ്ഞ 30 ഷോട്ടുകളിൽ 28 എണ്ണവും ലക്ഷ്യത്തിലെത്തിച്ചാണ് താരം റെക്കോർഡ് ബുക്കിൽ ഇടംനേടിയത്. ചൈനയുടെ സൺ യുങ്ഗോങ് വെള്ളിയും കുവൈറ്റിന്റെ ഹജാർ അബ്ദുൽമാലിക് വെങ്കലവും നേടി.

ക്വാളിഫിക്കേഷനിൽ ഖത്തറിന്റെ റേ ബാസിലിനൊപ്പം 118 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ട നീരു, തുടക്കം മുതൽ ആധിപത്യം പുലർത്തിയിരുന്നു. നേരത്തെ വനിതാ ടീമിനൊപ്പം വെള്ളി മെഡലും താരം സ്വന്തമാക്കിയിരുന്നു. ഈ വർഷം നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിലും കഴിഞ്ഞ വർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടി നീരു മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)