2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാര്യവട്ടത്ത് റെക്കോർഡുകൾ കാറ്റിൽപ്പറത്തി 'കിംഗ് കോലി', 55-ാം സെഞ്ചുറി; സച്ചിന് ശേഷം 15,000 റൺസ് ക്ലബ്ബിലെത്തുന്ന ആദ്യ താരം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 03:45 AM
പങ്കുവെക്കുക:
കാര്യവട്ടത്ത് റെക്കോർഡുകൾ കാറ്റിൽപ്പറത്തി 'കിംഗ് കോലി', 55-ാം സെഞ്ചുറി; സച്ചിന് ശേഷം 15,000 റൺസ് ക്ലബ്ബിലെത്തുന്ന ആദ്യ താരം
കാര്യവട്ടത്ത് റെക്കോർഡുകൾ കാറ്റിൽപ്പറത്തി 'കിംഗ് കോലി', 55-ാം സെഞ്ചുറി; സച്ചിന് ശേഷം 15,000 റൺസ് ക്ലബ്ബിലെത്തുന്ന ആദ്യ താരംകേരളപ്രഭാതം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കി.

​തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ചരിത്രനേട്ടങ്ങൾ കുറിച്ച് ഇന്ത്യൻ ബാറ്റിങ് താരം വിരാട് കോഹ്‌ലി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകദിനത്തിലെ 55-ാം സെഞ്ചുറി തികച്ച കോഹ്‌ലി, സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് പിന്നിടുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡും സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന താരമെന്ന നേട്ടവും ഇനി കോഹ്‌ലിക്ക് സ്വന്തം.

​സച്ചിനേക്കാൾ 74 ഇന്നിങ്സുകൾ വേഗത്തിൽ

​2007-ൽ തന്റെ 377-ാം ഇന്നിങ്സിലാണ് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 15,000 ഏകദിന റൺസ് തികച്ചത്. എന്നാൽ, സച്ചിനേക്കാൾ 74 ഇന്നിങ്സുകൾ കുറച്ച് കളിച്ചാണ് (303 ഇന്നിങ്സുകൾ) കോഹ്‌ലി ഈ അപൂർവ നേട്ടത്തിലെത്തിയത്.

​നേരത്തെ ഏറ്റവും വേഗത്തിൽ 13,000, 14,000 റൺസുകൾ പിന്നിട്ട സച്ചിന്റെ റെക്കോർഡുകളും കോഹ്‌ലി തിരുത്തിക്കുറിച്ചിരുന്നു. സച്ചിൻ 321 ഇന്നിങ്സുകളിൽ നിന്ന് 13,000 തികച്ചപ്പോൾ കോഹ്‌ലിക്ക് ഇതിനായി 267 ഇന്നിങ്സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. 350 ഇന്നിങ്സുകളിൽ നിന്ന് സച്ചിൻ 14,000 തികച്ചപ്പോൾ 280 ഇന്നിങ്സുകളിൽ നിന്നാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. ഏകദിനത്തിൽ 18,426 റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് റൺവേട്ടയിൽ ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്.

​തകർത്തടിച്ച് സെഞ്ചുറി

​മത്സരത്തിനിറങ്ങുമ്പോൾ 15,000 റൺസെന്ന നാഴികക്കല്ലിലെത്താൻ 59 റൺസ് കൂടിയായിരുന്നു കോഹ്‌ലിക്ക് ആവശ്യമുണ്ടായിരുന്നത്. രോഹിത് ശർമ (32) പുറത്തായതിന് ശേഷമാണ് കോഹ്‌ലി ക്രീസിലെത്തിയത്. വിൻഡീസ് ബൗളർമാരെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച താരം അൽസാരി ജോസഫിനെ സിക്സറിന് പറത്തി 40 പന്തിൽ തന്റെ 81-ാം അർധസെഞ്ചുറി തികച്ചു. തുടർന്ന് തുടർച്ചയായ രണ്ട് ബൗണ്ടറികളോടെ 46 പന്തിൽ താരം 15,000 റൺസ് തികച്ചു. ഗാലറി എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ഈ അപൂർവ നേട്ടത്തെ വരവേറ്റത്.

​ശുഭ്മൻ ഗില്ലിനൊപ്പം ചേർന്ന് 132 പന്തിൽ 151 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും കോഹ്‌ലിക്ക് സാധിച്ചു. ഗിൽ പുറത്തായ ശേഷവും ആക്രമണം തുടർന്ന കോഹ്‌ലി 74 പന്തിലാണ് തന്റെ 55-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. ഗുഡകേഷ് മോതിയെ സിക്സറിന് പറത്തിയാണ് താരം സെഞ്ചുറി തികച്ചത്. ആറ് സിക്സറുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)