2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം ; ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതാടീമിന് വെള്ളിമെഡല്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 06:41 AM
പങ്കുവെക്കുക:
ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം ; ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതാടീമിന് വെള്ളിമെഡല്‍
ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍നേട്ടം ; ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതാടീമിന് വെള്ളിമെഡല്‍കേരളപ്രഭാതം

ഐച്ചി-നഗോയ: ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ട്രാപ്പ് ഷൂട്ടിംഗിൽ സമ്മിശ്ര തുടക്കവുമായി ഇന്ത്യൻ നിര. വനിതാ ട്രാപ്പ് ടീം വെള്ളിമെഡൽ സ്വന്തമാക്കിയപ്പോൾ, മിന്നുന്ന പ്രകടനത്തോടെ ഇന്ത്യയുടെ നീരു ധാണ്ഡ വ്യക്തിഗത വിഭാഗം ഫൈനലിലേക്ക് മുന്നേറി. 118 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടാണ് നീരു ഫൈനൽ യോഗ്യത ഉറപ്പിച്ചത്.

നീരു ധാണ്ഡ (118), ആഷിമ അഹ്ലാവത് (106), മനീഷ കീർ (104) എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം ആകെ 328 പോയിന്റ് നേടിയാണ് രണ്ടാമതെത്തിയത്. 346 പോയിന്റോടെ ചൈന സ്വർണം നേടിയപ്പോൾ 325 പോയിന്റുള്ള കുവൈത്തിനാണ് വെങ്കലം.

യോഗ്യതാ റൗണ്ടിൽ 125-ൽ 118 പോയിന്റ് നേടി ടോപ് സ്കോററായ നീരുവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിർണായകമായത്. ആഷിമയും മനീഷയും യഥാക്രമം 106, 104 എന്നിങ്ങനെ പോയിന്റുകൾ സംഭാവന ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)