2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

എംബാപ്പേ ഇല്ലാതെയും ഫ്രാന്‍സിന് ജയം ; നേഷന്‍സ് ലീഗില്‍ വിജയതുടര്‍ച്ച

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 12:12 PM
പങ്കുവെക്കുക:
എംബാപ്പേ ഇല്ലാതെയും ഫ്രാന്‍സിന് ജയം ; നേഷന്‍സ് ലീഗില്‍ വിജയതുടര്‍ച്ച
എംബാപ്പേ ഇല്ലാതെയും ഫ്രാന്‍സിന് ജയം ; നേഷന്‍സ് ലീഗില്‍ വിജയതുടര്‍ച്ചകേരളപ്രഭാതം

ബ്രസ്സൽസ്: സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ അസാന്നിധ്യത്തിലും യുവേഫ റേഷൻസ് ലീഗിൽ ഫ്രാൻസിന് വിജയത്തുടർച്ച. മധ്യനിര താരം മൈക്കൽ ഒലീസെയുടെ മനോഹരമായ സോളോ ഗോളിൽ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് കീഴടക്കിയത്. 88-ാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നത്.

സ്വന്തം പകുതിയിൽനിന്ന് പന്ത് നിയന്ത്രണത്തിലാക്കിയ ബയേൺ മ്യൂണിക് വിങ്ങർ മൈക്കൽ ഒലീസെ, ബെൽജിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി പന്ത് വലയിലാക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രഞ്ച് പരിശീലകൻ ടീമിനെ കളത്തിലിറക്കിയത്. മത്സരത്തിലുടനീളം ഇരുസംഘത്തിനും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ഫ്രാൻസിന്റെ ഡെസിർ ഡൗവിന്റെ ഷോട്ട് ക്രോസ്ബാറിലും ലൂകാസ് ഡാ കുൻഹയുടെ ശ്രമം പോസ്റ്റിലും തട്ടിത്തെറിച്ചു.

ഗ്രൂപ്പ് എ1-ൽ ഒന്നാം സ്ഥാനത്തുള്ള ഫ്രാൻസിന് വെള്ളിയാഴ്ച ഇറ്റലിയാണ് എതിരാളികൾ. ബെൽജിയം തുർക്കിയെ നേരിടും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)