2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അതിശക്തമായ മഴ: ഒരു പന്തുപോലും എറിയാനാകയില്ല ; ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ സെമിയില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 28, തിങ്കൾ | 03:16 PM
പങ്കുവെക്കുക:
അതിശക്തമായ മഴ: ഒരു പന്തുപോലും എറിയാനാകയില്ല ; ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ സെമിയില്‍
അതിശക്തമായ മഴ: ഒരു പന്തുപോലും എറിയാനാകയില്ല ; ഇന്ത്യ ഏഷ്യന്‍ഗെയിംസില്‍ സെമിയില്‍കേരളപ്രഭാതം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഒരു പന്ത് പോലും എറിയാതെ ഇന്ത്യ സെമിയിൽ

നിസ്ഷിൻ: ശക്തമായ മഴയെ തുടർന്ന് ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. അഫ്ഗാനിസ്താനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഉയർന്ന ഐ.സി.സി ടി20 റാങ്കിങ്ങിന്റെ കരുത്തിൽ ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്.

തിങ്കളാഴ്ച നിസ്ഷിനിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇന്ത്യ-അഫ്ഗാനിസ്താൻ മത്സരത്തിന്റെ ടോസ് പോലും നടത്താനായിരുന്നില്ല. ദിവസം മുഴുവൻ മഴ പെയ്യുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും അഞ്ച് ഓവറെങ്കിലും കളി നടത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു സംഘാടകർ. എന്നാൽ ദീർഘനേരം കാത്തിരുന്നിട്ടും മഴ ശമിക്കാത്തതിനെ തുടർന്ന് അമ്പയർമാർ മത്സരം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഒക്ടോബർ ഒന്നിന് നടക്കുന്ന സെമിഫൈനലിൽ ശ്രീലങ്കയോ നേപ്പാളോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.

നേരത്തെ പാകിസ്താൻ-ഹോങ്കോങ് ക്വാർട്ടർ ഫൈനൽ പോരാട്ടവും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. മികച്ച റാങ്കിങ്ങിന്റെ പിൻബലത്തിൽ പാകിസ്താനും സെമിയിൽ ഇടംപിടിച്ചു. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ ബംഗ്ലാദേശ്-മലേഷ്യ മത്സരത്തിലെ വിജയികളെയാണ് പാകിസ്താൻ നേരിടുക.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)