Saturday, 28 November 2026
Online Edition

ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, പ്രസംഗിക്കുമ്പോൾ അതിരുവിടരുതെന്ന് എംവി ഗോവിന്ദൻ

ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. ഇത്തരം വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വിവാദ പ്രസംഗത്തിന്റെ പേരിൽ മധുസൂദനനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

N
Nikhil •
ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗം; സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, പ്രസംഗിക്കുമ്പോൾ അതിരുവിടരുതെന്ന് എംവി ഗോവിന്ദൻ
Select Article Language:
Showing original Malayalam version.

കണ്ണൂർ: ടിഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം. അനാവശ്യമായ പരാമർശമാണ് മധുസൂദനൻ നടത്തിയതെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. മധുസൂദനന്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. ഒരു ഭാഗത്ത് തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ മറുഭാഗത്ത് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗിക്കുമ്പോൾ നേതാക്കൾ അതിരുവിടരുതെന്നും എം.വി. ഗോവിന്ദൻ യോഗത്തിൽ മുന്നറിയിപ്പ് നൽകി. അതേസമയം, ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് കമ്മിറ്റി യോഗത്തിൽ ടി.ഐ. മധുസൂദനൻ പങ്കെടുത്തിരുന്നില്ല.

മധുസൂദനനെതിരെ കേസെടുത്ത് പൊലീസ്; വിഡി സതീശനെതിരെ ഡിവൈഎഫ്ഐ പരാതി
നേരത്തെ, സി.പി.എം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. കൂടാതെ, മധുസൂദനനെതിരെ പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ.എസ്.യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും പരാതി നൽകിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

Related Stories