28 നവംബർ 2026, ശനി
ഓൺലൈൻ എഡിഷൻ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

ശനിയാഴ്ച രാവിലെ സ്വർണം ​ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 11,720 രൂപയാണ് ശനിയാഴ്ച രാവിലത്തെ വില. പവന് 93,760 രൂപയും. 18 കാരറ്റ് സ്വർണത്തിന് ശനിയാഴ്ച ​ഗ്രാമിന് 40 രൂപ കുറഞ്ഞു. 9,590 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

N
Nikhil •
WhatsApp Facebook X
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്ച രാവിലെ സ്വർണം ​ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 11,720 രൂപയാണ് ശനിയാഴ്ച രാവിലത്തെ വില. പവന് 93,760 രൂപയും.

18 കാരറ്റ് സ്വർണത്തിന് ശനിയാഴ്ച ​ഗ്രാമിന് 40 രൂപ കുറഞ്ഞു. 9,590 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. പവന് 76,720 രൂപയും. വെള്ളി വിലയിൽ ശനിയാഴ്ചയും മാറ്റമില്ല. 170 രൂപയാണ് ഒരു ​ഗ്രാം വെള്ളിയുടെ വില. 10 ​ഗ്രാമിന് 1700 രൂപയും.

കഴിഞ്ഞദിവസങ്ങളിൽ സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ​22 കാരറ്റ് ​സ്വർണത്തിന് ​ഗ്രാമിന് 170 രൂപയാണ് കൂടിയത്. എന്നാൽ, ശനിയാഴ്ച രാവിലെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ