28 നവംബർ 2026, ശനി
ഓൺലൈൻ എഡിഷൻ

മെസ്സി വരുമെന്ന പേരിൽ കലൂർ സ്റ്റേഡിയം നവീകരണം: സ്പോൺസർ കരാറിനിടെ 10 കോടി ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകി, രേഖകൾ പുറത്ത്

അർജന്റീന ടീമും മെസ്സിയും കേരളത്തിൽ വരുന്നതുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയം നവീകരണത്തിൽ വൻ ക്രമക്കേടിന് നീക്കം.

N
Nikhil •
WhatsApp Facebook X
മെസ്സി വരുമെന്ന പേരിൽ കലൂർ സ്റ്റേഡിയം നവീകരണം: സ്പോൺസർ കരാറിനിടെ 10 കോടി ആവശ്യപ്പെട്ട് ധനവകുപ്പിന് കത്ത് നൽകി, രേഖകൾ പുറത്ത്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കൊച്ചി: അർജന്റീന ഫുട്ബോൾ ടീമും സൂപ്പർതാരം ലയണൽ മെസ്സിയും കേരളത്തിൽ കളിക്കാനെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിൽ വൻ ക്രമക്കേടിന് നീക്കം നടന്നതായി സൂചന. സ്റ്റേഡിയം നവീകരണത്തിന്റെ മുഴുവൻ ചെലവും സ്പോൺസർ വഹിക്കുമെന്ന കരാർ നിലനിൽക്കെ, ഇതേ പ്രവൃത്തികൾക്കായി മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ ധനവകുപ്പിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

സ്റ്റേഡിയം നവീകരണത്തിനായി സ്പോൺസർ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സർക്കാർ ഖജനാവിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുൻ മന്ത്രി ധനവകുപ്പിന് നൽകിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. നവീകരണ പ്രവൃത്തികളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സ്പോൺസർമാർ വഹിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നതും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതും. എന്നാൽ, സ്പോൺസർ ഏറ്റെടുത്ത അതേ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾക്കായി വീണ്ടും സർക്കാരിൽ നിന്ന് 10 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായി സർക്കാർ ഫണ്ട് തേടിയതിന് പിന്നിലെ ലക്ഷ്യമെന്തെന്നതാണ് ഉയരുന്ന ചോദ്യം.

ബന്ധപ്പെട്ട വാർത്തകൾ