2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham
പ്രാദേശിക വാർത്തകൾ (Local News)

മലപ്പുറം (Malappuram)

12 വാർത്തകൾ
മാലിന്യം നീക്കുന്നതിനൊപ്പം വരുമാനവും; രണ്ടുവർഷം കിട്ടിയത് 15.79 ലക്ഷം രൂപ; മലപ്പുറത്ത് ഹരിത കർമസേനയുടെ പ്രവർത്തനം ശക്തം
കേരളംമലപ്പുറം
21 മണിക്കൂർ മുൻപ്
Nazeema

മാലിന്യം നീക്കുന്നതിനൊപ്പം വരുമാനവും; രണ്ടുവർഷം കിട്ടിയത് 15.79 ലക്ഷം രൂപ; മലപ്പുറത്ത് ഹരിത കർമസേനയുടെ പ്രവർത്തനം ശക്തം

ഹരിത കർമസേന വഴി മാലിന്യ സംസ്‌കരണത്തോടൊപ്പം വരുമാനവും ഉറപ്പാക്കി മലപ്പുറത്ത് പ്രവർത്തനം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി സേനാംഗങ്ങൾക്ക് 15.79 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു.

താനൂരിൽ ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, മുഖ്യ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; സലാമിനെ പൊക്കി പൊലീസ്
കേരളംമലപ്പുറം
21 മണിക്കൂർ മുൻപ്
Nazeema

താനൂരിൽ ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസ്, മുഖ്യ ആസൂത്രകൻ ഒളിവിൽ കഴിഞ്ഞത് കൊല്ലത്ത്; സലാമിനെ പൊക്കി പൊലീസ്

താനൂരിൽ ലീഗ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രകൻ ചെറിയകത്ത് സ്വദേശി സലാമിനെ കൊല്ലം ആയിരംതെങ്ങിൽനിന്ന് താനൂർ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.

നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കേരളംമലപ്പുറം
22 മണിക്കൂർ മുൻപ്
Nazeema

നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു; എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാരൻ ഇറങ്ങിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സാങ്കേതിക തകരാറാണോയെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

നന്ദകുമാറിന്റെ പരാമർശത്തെ ന്യായീകരിച്ച് പിണറായി; യുഡിഎഫ് സർക്കാരിനും പൊലീസിനുമെതിരെ വിമർശനം
കേരളംമലപ്പുറം
2 ദിവസം മുൻപ്
Nazeema

നന്ദകുമാറിന്റെ പരാമർശത്തെ ന്യായീകരിച്ച് പിണറായി; യുഡിഎഫ് സർക്കാരിനും പൊലീസിനുമെതിരെ വിമർശനം

എം.പി പി. നന്ദകുമാറിന്റെ മലപ്പുറത്തെക്കുറിച്ചുള്ള പരാമർശം വർഗീയ ശക്തികൾക്കെതിരെയുള്ള ജാഗ്രതാ മുന്നറിയിപ്പായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ന്യായീകരിച്ചു. ഇതോടൊപ്പം ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് സർക്കാറിനെയും പൊലീസിനെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ് യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി അറസ്റ്റിൽ
കേരളംമലപ്പുറം
2 ദിവസം മുൻപ്
Nazeema

പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ് യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി, പ്രതി അറസ്റ്റിൽ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ട്രാൻസ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ കാട്ടി 1.18 ലക്ഷം രൂപ ഭീഷണിപ്പെടുത്തി തട്ടുകയും ചെയ്ത മലപ്പുറം താനൂർ സ്വദേശി മുഹമ്മദ്‌ ഷാഫി പിടിയിലായി. ഇയാളുടെ ഫോണിൽ നിന്ന് നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകളും പാലാരിവട്ടം പൊലീസ് കണ്ടെടുത്തു.

'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'
കേരളംമലപ്പുറം
3 ദിവസം മുൻപ്
Nazeema

'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'

PM SRI വിഷയത്തിൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് വാഴയൂരിൽ ചേർന്ന നൂറു ദിന അവലോകന യോഗത്തിൽ ലീഗ് നേതൃത്വം നിർദേശിച്ചു. നേതാക്കളും മന്ത്രിമാരും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.

രഹസ്യവിരം, ബംഗളൂരുവില്‍നിന്ന് കാറിൽ, തവനൂർ സ്വദേശികൾ വരുന്നു 'ലഹരി ലോഡു'മായി; യുവാക്കളെ പൊക്കി പൊലീസ്
കേരളംമലപ്പുറം
3 ദിവസം മുൻപ്
Nazeema

രഹസ്യവിരം, ബംഗളൂരുവില്‍നിന്ന് കാറിൽ, തവനൂർ സ്വദേശികൾ വരുന്നു 'ലഹരി ലോഡു'മായി; യുവാക്കളെ പൊക്കി പൊലീസ്

ബംഗളൂരുവില്‍നിന്ന് കാറില്‍ ലഹരിമരുന്നുമായെത്തിയ തവനൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയിലായി തവനൂര്‍ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.

കൊടികുത്തിമലയില്‍ ഇനി സഞ്ചാരികള്‍ക്ക് പുലരിയും അസ്തമയവും കാണാം; പ്രവേശന സമയം നീട്ടി
കേരളംമലപ്പുറം
3 ദിവസം മുൻപ്
Nazeema

കൊടികുത്തിമലയില്‍ ഇനി സഞ്ചാരികള്‍ക്ക് പുലരിയും അസ്തമയവും കാണാം; പ്രവേശന സമയം നീട്ടി

കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്കായി സൂര്യോദയവും സൂര്യാസ്തമയവും കാണാൻ സൗകര്യമൊരുക്കി പ്രവേശന സമയം പുനഃക്രമീകരിച്ചു. ഇനിമുതൽ പുലർച്ചെ 1.30 മുതൽ വൈകുന്നേരം 6.30 വരെ ടിക്കറ്റ് എടുത്ത് പ്രവേശിക്കാമെന്നും തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രവേശനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

തിരുനാവായയിലെ താമരപ്പാടങ്ങൾ പൂത്തു, പക്ഷേ, കർഷകരുടെ പ്രതീക്ഷകൾ വാടി
കേരളംമലപ്പുറം
5 ദിവസം മുൻപ്
Nazeema

തിരുനാവായയിലെ താമരപ്പാടങ്ങൾ പൂത്തു, പക്ഷേ, കർഷകരുടെ പ്രതീക്ഷകൾ വാടി

കായൽപ്പാടങ്ങളിൽ താമരപ്പൂക്കൾ നിറഞ്ഞുവിരിഞ്ഞെങ്കിലും ആവശ്യക്കാരില്ലാത്തതും കടുത്ത വിലയിടിവും കാരണം തിരുനാവായയിലെ കർഷകർ പ്രതിസന്ധിയിലായി. 'പുഷ്പഗ്രാമം' പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ സംഭരണ-വിപണന സംവിധാനങ്ങളും സർക്കാർ പിന്തുണയും വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ
കേരളംമലപ്പുറം
2026 സെപ്റ്റംബർ 29, ചൊവ്വ
Nazeema

നിലമ്പൂർ മുത്തപ്പൻകുന്നിൽ വനഭൂമിയിൽ നിന്ന് വിലയേറിയ മരങ്ങൾ വെട്ടിക്കടത്തി, പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ

നിലമ്പൂർ മുത്തപ്പൻകുന്ന് വനമേഖലയിൽ നിന്ന് തേക്കും ഈട്ടിയും ഉൾപ്പെടെ വിലപിടിപ്പുള്ള മരങ്ങൾ വൻതോതിൽ വെട്ടിക്കടത്തി. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ഈ മരംകൊള്ള നടന്നത്

'തൂഫാൻ തദ്ദേശം' തുടങ്ങി, 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിൽ വാർഡുകളിലും വീശിയടിക്കും; വിദ്യാലയങ്ങളിൽ ക്യാമറ, എല്ലാവരും തൂഫാൻ വാരിയർ എന്ന് ചെന്നിത്തല
കേരളംമലപ്പുറം
2026 സെപ്റ്റംബർ 28, തിങ്കൾ
Nazeema

'തൂഫാൻ തദ്ദേശം' തുടങ്ങി, 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിൽ വാർഡുകളിലും വീശിയടിക്കും; വിദ്യാലയങ്ങളിൽ ക്യാമറ, എല്ലാവരും തൂഫാൻ വാരിയർ എന്ന് ചെന്നിത്തല

മലപ്പുറം): ലഹരി നിർമാർജനത്തിനായി സർക്കാർ ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' പദ്ധതിക്ക് വേങ്ങരയിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടം ഇനി സംസ്ഥാനത്തെ ഓരോ വാർഡുകളിലേക്കും വ്യാപിപ്പിക്കുമെന്നും, ഇതിനായി വാർഡ് തലങ്ങളിൽ പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ​ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തൂഫാന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാലയ കേന്ദ്രീകൃത പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധത്തിൽ നാടൊന്നാകെ പങ്കാളികളാകണമെന്നും എല്ലാവരും 'തൂഫാൻ വാരിയർ'മാർ ആകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ​ലഹരി വലയിൽ അകപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി 'തൂഫാൻ കെയർ' എന്ന പേരിൽ പ്രത്യേക പുനരധിവാസ പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ബാധിതർക്ക് സൗജന്യവും മികച്ചതുമായ ചികിത്സയും സമഗ്രമായ പുനരധിവാസവും പദ്ധതിയിലൂടെ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ലഹരി ഉപയോഗത്തിൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ കഴിഞ്ഞതായാണ് ഔദ്യോഗിക വിലയിരുത്തൽ. ​ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം കഴിഞ്ഞ 117 ദിവസത്തിനിടെ വ്യാപക പരിശോധനകളാണ് സംസ്ഥാനത്തുടനീളം നടന്നത്. ഇതുവരെ 11,677 കേസുകൾ രജിസ്റ്റർ ചെയ്യുകയും 12,584 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളും ലഹരിവിരുദ്ധ ബോധവൽക്കരണവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കാനാണ് തീരുമാനം.

നിരീശ്വരവാദി പേജുകൾ ഏറ്റവും ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ, അവരുടെ പുരോഗതി സമുദായ സംഘടനകൾക്ക് മനസിലാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് മന്ത്രി ഷാജി
കേരളംമലപ്പുറം
2026 സെപ്റ്റംബർ 28, തിങ്കൾ
Nazeema

നിരീശ്വരവാദി പേജുകൾ ഏറ്റവും ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികൾ, അവരുടെ പുരോഗതി സമുദായ സംഘടനകൾക്ക് മനസിലാകുന്നില്ല; ആശങ്ക പ്രകടിപ്പിച്ച് മന്ത്രി ഷാജി

മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും മാറ്റവും മനസിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്ന് മന്ത്രി ഷാജി. നിരീശ്വരവാദികളുടെ പേജുകൾ കൂടുതലായി പിന്തുടരുന്നത് ഇവരാണെന്നും, പുതിയ തലമുറയെ നയിക്കാൻ സംഘടനകൾക്ക് കഴിയുന്നില്ലെന്നും ആശങ്ക പ്രകടിപ്പിച്ചു.