കേരളം
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും; 1088.63 കോടി രൂപ അനുവദിച്ചു
ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്.
കേരളം
ക്ഷേമ പെൻഷൻ വിതരണത്തിന് 964.41 കോടിയും ക്ഷേമനിധി ബോർഡ് പെൻഷന് 124.22 കോടിയും ആണ് അനുവദിച്ചത്.
കേരളം
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായുഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. വായുഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ നിർദേശിക്കാനുമാണ് സമിതി.
കേരളം
ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. സംസ്ഥാനത്തിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.
കേരളം
പരിശോധന പെട്രോളിയം കമ്പനികളുടെ വിശ്വാസ്യത തകർക്കാൻ അല്ല. പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കുന്നത് ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പരിശോധനയ്ക്ക് ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളം
യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കേരളം
ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ കത്തുനൽകി. ലൈസൻസ് ഇല്ലാതെ ഇത്തരം സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് വിപുലമായി അന്വേഷിക്കണം.
കേരളം
ആർഎസ്പിക്ക് കടുത്ത അതൃപ്തി. മുഖ്യമന്ത്രിയുടെ ശൈലിയിലും ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലുമാണ് അതൃപ്തി. പരസ്യ പ്രതികരണം മിതപ്പെടുത്തിയത് മുന്നണി മര്യാദ പരിഗണിച്ചാണെന്നാണ് ആർഎസ്പി നേതാക്കളുടെ പ്രതികരണം.
കേരളം
സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്കും വിതരണത്തിനും ലൈസൻസ് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. കൂടാതെ മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഓൺലൈൻ സംവിധാനവും വിദഗ്ധ സമിതിയും ഏർപ്പെടുത്തും.
കേരളം
സഹകരണ വാരാഘോഷ പരിപാടിക്കിടെ പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം സിപിഎം പ്രവർത്തകർ തടസ്സപ്പെടുത്തിയതിന് പിന്നാലെ സഹകരണ മേഖലയിലെ അഴിമതി ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ. സഹകരണ സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമ്മീഷൻ, ദേവസ്വം ബോർഡ് എന്നിങ്ങനെ പൊതുജനങ്ങളെ സേവിക്കേണ്ട സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണം സിപിഎം കയ്യടിക്കിവച്ചിരിക്കുകണെന്ന് ആരോപണം.
കേരളം
ഉപജീവനത്തിനായി മ്യൂസിയത്തിന് മുന്നിൽ പൊരി വിൽപന നടത്തിയാണ് ജയ ജീവിക്കുന്നത്. ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളുടെ സുരക്ഷയെക്കരുതി ഒറ്റമുറി വീട്ടിൽ പൂട്ടിയിട്ട് പോകേണ്ടി വരുന്ന ദയനീയ അവസ്ഥയായിരുന്നു ഇവരുടേത്.
കേരളം
കേരളം
കടയിലുണ്ടായിരുന്ന സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ മോഷ്ടാവ് ബൈക്ക് പുറത്ത് വെച്ച ശേഷം ഹെൽമറ്റ് ധരിച്ച് അകത്ത് കടന്ന് മേശ പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പണം നക്ഷ്ടപ്പെട്ടത് സ്ഥിരീകരിച്ചതോടെ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളം
പൂജപ്പുര, കരമന, നേമം, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകൾ നിലവിലുണ്ട്. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ വീടിനുനേരെ ബോംബെറിഞ്ഞ് ഒരു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.
കേരളം
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എഐസിസിക്ക് നൽകിയ പരാതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. വിഡി സതീശൻ അനുകൂലികൾ ഇത് സർക്കാരിനെതിരെയുള്ള സംഘടിത നീക്കമായി കാണുന്നു. എഐസിസി ഇടപെട്ടാൽ മാത്രം പ്രതികരിക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം.
കേരളം
കാബിനറ്റ് യോഗത്തിലെ തർക്കത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ കെസി-വിഡി ഗ്രൂപ്പ് പോര് രൂക്ഷമായി. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെസി പക്ഷം രഹസ്യയോഗം ചേർന്നുവെന്ന് വിഡി പക്ഷം ആരോപിക്കുന്നു. വിഷയത്തിൽ എഐസിസി ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.
കേരളം
രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘം വൈകാതെ കുറ്റപത്രം സമർപ്പിക്കും. തിരുവനന്തപുരം, പത്തനംതിട്ട കേസുകളിലാണ് എസ്ഐടി നിയമോപദേശം തേടിയത്.
കേരളം
മെസ്സി വരുമെന്ന് പറഞ്ഞ് സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികളുടെ വഞ്ചന നടന്നതായി കെ മുരളീധരൻ വ്യക്തമാക്കി. ഇതിനുപുറമെ മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം മറ്റ് സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി.
കേരളം
കോൺഗ്രസിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കാൻ പത്മജ. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടൻ കത്ത് നൽകില്ല. യുവനേതാക്കളുടെ എതിർപ്പുകൾ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടിയ ശേഷം മാത്രം വിഷയം ചർച്ച ചെയ്യാൻ പാർട്ടി.
കേരളം
ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്താണ് ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ 14നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ അനുമതി ഉത്തരവ് പിൻവലിച്ചുകൊണ്ട് സർക്കാരിന്റെ മറ്റൊരു തീരുമാനം വരുന്നത്.
കേരളം
ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജുവൈനൽ ജസ്റ്റിസ് ആക്ട് 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് പലവിധ സംരക്ഷണങ്ങള്‍ ഉറപ്പുവരുത്തുന്നു.
കേരളം
അതേ സമയം സ്പീഡ് ബ്രേക്കർ വെക്കാതെ റോഡിന് നടുവിൽ നിന്ന് ഉദ്യോഗസ്ഥൻ കൈ കാണിച്ചതിന് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്. ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാഹനത്തിന് പിഴയിട്ടിരിക്കുകയാണ്.
കേരളം
നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ എം. ജയകൃഷ്ണൻ ആരോഗ്യപ്രശ്നങ്ങളാൽ നിരാഹാരം അവസാനിപ്പിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അദ്ദേഹം ധനവകുപ്പാണ് നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നതെന്ന് ആരോപിച്ചു. മറ്റൊരു നേതാവായ വളർമതി നിരാഹാര സമരം തുടരുകയാണ്.
കേരളം
മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ മന്ത്രിമാരായ സണ്ണി ജോസഫ്, എ പി അനിൽ കുമാർ എന്നിവർക്കെതിരെ സൈബർ ആക്രമണം. സംഭവം ആസൂത്രിത നീക്കമാണെന്ന് കെ സി പക്ഷം സംശയിക്കുന്നു.
കേരളം
കണ്ണൂർ-കോയമ്പത്തൂർ(16607) കോയമ്പത്തൂർ-കണ്ണൂർ(16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാഗികമായി റദ്ദാക്കിയത്.