26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

സൗദിയിൽ ബസ് അപകടം; ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

റിയാദിൽ സുൽഫിയെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന റോഡിൽ ബസ് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് വനിതകൾ മരിച്ചു. കൂടാതെ അൽഖസീം പ്രവിശ്യയിലുണ്ടായ മറ്റൊരു ബസ് അപകടത്തിൽ നാല് പേർ മരിക്കുകയും ചെയ്തു. അപകടകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു.

N
Nikhil •
WhatsApp Facebook X
സൗദിയിൽ ബസ് അപകടം; ഒരു കുടുംബത്തിലെ നാല് സ്ത്രീകൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

റിയാദ്: സൗദി അറേബ്യയിലുണ്ടായ ബസ് അപകടത്തിൽ ഒരു കുടുംബത്തിലെ നാല് വനിതകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മറ്റ് ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റിയാദ് പ്രവിശ്യയിൽപ്പെട്ട സുൽഫിയെയും ഹായിലിനെയും ബന്ധിപ്പിക്കുന്ന റോഡിൽ ബസ് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഹാ ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി, റീം ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി, ലാനാ ബിൻത് അബ്ദുൽഅസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി, ലമീസ് ബിൻത് അബ്ദുൽഅസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസുനൈദി എന്നിവരാണ് മരണപ്പെട്ടത്. സുൽഫിയിലെ ഇമാം ഫൈസൽ ബിൻ തുർക്കി ജുമാമസ്‌ജിദിൽ വെച്ച് ഇന്നലെ രാത്രി ഇശാ നമസ്കാരത്തിന് ശേഷം മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി മൃതദേഹങ്ങൾ സുൽഫിയിൽ ഖബറടക്കി.

അതേസമയം, അൽഖസീം പ്രവിശ്യയിലുണ്ടായ ബസ് അപകടത്തിൽ നാല് പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി സെന്റർ ഔദ്യോഗികമായി അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളും നിർണ്ണയിക്കുന്നതിനായി സുരക്ഷാ അന്വേഷണ സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് വിവരങ്ങളും തെളിവുകളും ശേഖരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ