26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

സ്വകാര്യ ബസുകളിലും പ്രിയദർശിനി പദ്ധതി നടപ്പാക്കണം; NCLTയിൽ അപ്പീലുമായി ബസുടമകൾ

N
Nikhil •
WhatsApp Facebook X
സ്വകാര്യ ബസുകളിലും പ്രിയദർശിനി പദ്ധതി നടപ്പാക്കണം; NCLTയിൽ അപ്പീലുമായി ബസുടമകൾ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ന്യൂഡൽഹി: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി സ്വകാര്യ ബസുകളിലും നടപ്പാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ (NCLT) സമീപിച്ചു. പദ്ധതിയിലൂടെ സ്വകാര്യ ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസുകൾക്ക് യാത്രക്കാരെ നഷ്ടപ്പെടുകയും വരുമാനത്തിൽ കുറവുണ്ടാകുകയും ചെയ്യുന്നുവെന്നാണ് ബസുടമകളുടെ വാദം. അതിനാൽ സ്വകാര്യ ബസുകളിലും പ്രിയദർശിനി പദ്ധതി നടപ്പാക്കണമെന്നും ഇതിന് ആവശ്യമായ സാമ്പത്തിക ചെലവ് സർക്കാർ വഹിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിയദർശിനി പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ നേരത്തെ നൽകിയ ഹർജി ഹൈക്കോടതിയും കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെട്ട പദ്ധതിയാണിതെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയെ തടയാനാകില്ലെന്നുമായിരുന്നു കമ്മീഷന്റെ നിലപാട്.

നേരത്തെ പദ്ധതി തടയണമെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആവശ്യം. എന്നാൽ, മുൻ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഇപ്പോൾ NCLTയിൽ അപ്പീൽ നൽകിയിരിക്കുന്നത്. അടുത്തയാഴ്ച അപ്പീൽ പരിഗണിക്കുമെന്നാണ് സൂചന.

ബന്ധപ്പെട്ട വാർത്തകൾ