26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

അമ്മയായപ്പോള്‍ മോഹങ്ങളെല്ലാം ഉപേക്ഷിച്ചോ? എങ്കില്‍ ജെന്നിഫര്‍ ബാരെറ്റോ പ്രചോദനമാണ് ; മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയായി ചരിത്രം കുറിച്ച 27-കാരി

N
Nikhil •
WhatsApp Facebook X
അമ്മയായപ്പോള്‍ മോഹങ്ങളെല്ലാം ഉപേക്ഷിച്ചോ? എങ്കില്‍ ജെന്നിഫര്‍ ബാരെറ്റോ പ്രചോദനമാണ് ; മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയായി ചരിത്രം കുറിച്ച 27-കാരി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

പ്യൂര്‍ട്ടോ റിക്കോയുടെ ജെന്നിഫര്‍ ബാരെറ്റോ 2026-ലെ മിസ് യൂണിവേഴ്സ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മയാകുന്നതോടെ മോഹങ്ങളും സ്വപ്‌നങ്ങളും അവസാനിപ്പിച്ച് കുട്ടികള്‍ കുടുംബം ഭര്‍ത്താവ് എന്ന് പറഞ്ഞ് എല്ലാം കയ്യൊഴിഞ്ഞ് കുടുംബത്തിലേക്ക് ചുരുങ്ങുന്ന സ്ത്രീകള്‍ക്ക്ക് പ്രചോദനമാണ് ഈ 27 കാരി. പ്യൂര്‍ട്ടോ റിക്കോയില്‍ നിന്നുള്ള ഈ സൗന്ദര്യറാണിയുടെ വിവാഹം കഴിഞ്ഞതാണ്.

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ വിവാഹിതയായ അമ്മയായ സ്ത്രീയാണ് ജന്നിഫര്‍. ഏഴ് വയസ്സുള്ള പെനലോപ് എന്ന മകളുടെ അമ്മയാണ്. 27-കാരിയായ അവര്‍ക്ക് സൈക്കോളജിയിലും ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കിലും രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്. തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ സാമൂഹിക ക്ഷേമത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കരിയറിനുമായി അവര്‍ പ്രയോജനപ്പെടുത്തുന്നു.

'ഹോല' മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം, യു.എസ് പ്രതിരോധ വകുപ്പിന്റെ ആര്‍മി വിഭാഗത്തില്‍ പ്രിവന്‍ഷന്‍ സ്‌പെഷ്യലിസ്റ്റായി ബാരെറ്റോ പ്രവര്‍ത്തിക്കുന്നു. ദോഷകരമായ പ്രവണതകള്‍ തടയുന്നതിനും ആരോഗ്യകരമായ സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇവരുടെ ചുമതല. ഔദ്യോഗിക തിരക്കുകള്‍ക്ക് പുറമെ വായനയും വോളിബോള്‍ കളിയും ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നു. പ്യൂര്‍ട്ടോ റിക്കോയിലുടനീളം വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമാണ്.

പ്യൂര്‍ട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനില്‍ സന്നദ്ധപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്ന അവര്‍, പ്രമേഹബാധിതരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുകയും ഈ രോഗാവസ്ഥയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്നു.

തന്റെ കരിയറിലെ കേവലമൊരു ചവിട്ടുപടിയായിട്ടല്ല, മറിച്ച് താന്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു അവസരമായാണ് അവര്‍ സൗന്ദര്യമത്സര യാത്രയെ കാണുന്നത്. കൂടുതല്‍ ആളുകളിലേക്ക് എത്താനും അര്‍ത്ഥവത്തായ മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു വേദിയായാണ് മിസ് യൂണിവേഴ്സ് പ്യൂര്‍ട്ടോ റിക്കോ പ്ലാറ്റ്ഫോമിനെ ബാരെറ്റോ നോക്കിക്കാണുന്നത്.

ബന്ധപ്പെട്ട വാർത്തകൾ