26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

150 വയസ്സുവരെ ജീവിക്കാൻ 7,000 കുരങ്ങുകളെ ഉൾപ്പെടുത്തി പുടിൻ്റെ രഹസ്യ പരീക്ഷണത്തിനു പിന്നിൽ

S
Samanyu k •
WhatsApp Facebook X
150 വയസ്സുവരെ ജീവിക്കാൻ 7,000 കുരങ്ങുകളെ ഉൾപ്പെടുത്തി പുടിൻ്റെ രഹസ്യ പരീക്ഷണത്തിനു പിന്നിൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

പ്രായമാകുന്നതിനെ പ്രതിരോധിക്കാനും 150 വർഷം വരെ ജീവിക്കാനും ലക്ഷ്യമിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രായമായ കുരങ്ങുകളെയാണ് റഷ്യൻ ശാസ്ത്രജ്ഞർ പഠനവിധേയമാക്കുന്നത്.
പുടിന്റെ ശാസ്ത്ര ഉപദേഷ്ടാവായ 80 കാരനായ മിഖായേൽ കുവാൽചൂക്കാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. റഷ്യയിലെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലൊന്നായ അദ്ദേഹത്തിന്റെ കീഴിലുള്ള കുർച്ചാറ്റോവ് ഇൻസ്റ്റിറ്റ്യൂട്ടിൽ 22 വ്യത്യസ്ത വർഗ്ഗങ്ങളിൽപ്പെട്ട 7,000-ത്തിലധികം കുരങ്ങുകളാണുള്ളത്. ഇതിൽ 30 വയസ്സിനു മുകളിലുള്ള പ്രായമായ ഒരു പ്രത്യേക സംഘവും ഉൾപ്പെടുന്നു. ഇവയുടെ രക്തവും തലച്ചോറും ആന്തരിക അവയവങ്ങളും ദീർഘായുസ്സിനായുള്ള സൂചനകൾക്കായി സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
പ്രായമാകുന്നതിന്റെ എല്ലാ ഘട്ടങ്ങളും നിരീക്ഷിക്കുന്നതിനായി പ്രായമായ കുരങ്ങുകളുടെ പരിശോധന നടത്തിവരികയാണെന്ന് മോസ്കോയിൽ നടന്ന ഒരു ശാസ്ത്ര ഫോറത്തിൽ കുവാൽച്ചൂക്ക് പറഞ്ഞു. 18 മുതൽ 30 വയസ്സിന് മുകളിലുള്ളവരെയാണ് വിലയിരുത്തുന്നത്. ജൈവ രാസ വിശകലനം, ഘടനാപരമായ വിശകലനം, രക്തക്കുഴലുകളെക്കുറിച്ചുള്ള പഠനങ്ങൾ, തലച്ചോറിന്റെ സ്കാനിങ് തുടങ്ങി സമഗ്രമായ പരിശോധനകളാണ് നടത്തുന്നതെന്നും, ആയുസ്സ് നീട്ടി നൽകുന്നതിനുള്ള നിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള അടിത്തറയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അസാധാരണമാംവിധം പ്രായമായ കുരങ്ങുകളിൽ നിന്നുള്ള സാമ്പിളുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞർ ഒരു പ്രത്യേക ബ്ലഡ് ബാങ്കും രൂപീകരിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ