25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

രാജ്യറാണി എക്‌സ്പ്രസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

N
Nikhil •
WhatsApp Facebook X
രാജ്യറാണി എക്‌സ്പ്രസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ വീണ്ടും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാജ്യറാണി എക്‌സ്പ്രസില്‍ തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ഇടവ സ്വദേശി അരവിന്ദിനെ (22) പോലീസ് അറസ്റ്റ് ചെയ്തു.

ട്രെയിനിലെ ശുചിമുറിയില്‍ പോയി പുറത്തിറങ്ങുന്നതിനിടെ പ്രതി പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വയനാട് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന അരവിന്ദ് സ്ഥലം മാറ്റം കിട്ടി തിരുവനന്തപുരത്തേക്ക് ജോലിക്കായി വരുന്നതിനിടെയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണു പോലീസ് പറയുന്നത്.

പെണ്‍കുട്ടി ബഹളം വച്ചതോടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ഓടിയെത്തി അരവിന്ദിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ചേച്ചിയുടെ അഡ്മിഷന്‍ ആവശ്യത്തിനായി കുടുംബാംഗങ്ങള്‍ക്കൊപ്പമാണു കുട്ടി യാത്ര ചെയ്തിരുന്നത്.

ബന്ധപ്പെട്ട വാർത്തകൾ