24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

പിഎം ശ്രീ: എം കെ മുനീറിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി; 'വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്, പരിശോധിക്കുകയാണ്'

പിഎം ശ്രീ സംബന്ധിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ എം കെ മുനീറിൻ്റെ പരാമർശത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും അവ പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

N
Nikhil •
WhatsApp Facebook X
പിഎം ശ്രീ: എം കെ മുനീറിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി; 'വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ട്, പരിശോധിക്കുകയാണ്'
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

മലപ്പുറം: പിഎം ശ്രീയെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഇതുവരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഫണ്ട് കിട്ടാൻ കേരളത്തിന് അർഹതയും യോഗ്യതയും ഉണ്ടെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ ഉപാധികളോടെ നടപ്പാക്കാമെന്ന ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ എം കെ മുനീറിൻ്റെ പരാമർശത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

കേരളത്തിലെ കുട്ടികളുടെ അവകാശമാണ് ഈ കേന്ദ്ര ഫണ്ട്. നമ്മുടെ നികുതിയുടെ ഒരു വിഹിതമാണ് അങ്ങോട്ട് പോകുന്നത്. സമഗ്രശിക്ഷ വഴിയാണ് ഏറ്റവും അധികം ഫണ്ട് വരുന്നത്. വിവിധ ഇനത്തിൽ കേരളത്തിന് 2000 കോടിയോളം രൂപ കിട്ടാനുണ്ട്. രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ട് കുറച്ചു ചർച്ചകൾ വേണ്ടി വരും. വിദ്യാഭ്യാസ വകുപ്പിന് അതിന്റെ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

പല പദ്ധതികൾക്കും ഫണ്ടിന്റെ കുറവുണ്ട്. പിഎം ശ്രീയിൽ സംസ്ഥാന സർക്കാരുകൾക്ക് സിലബസ് നിശ്ചയിക്കാനുള്ള സ്ഥിതി ഉണ്ടാകണം. അതാണ് കേരളം ഇപ്പോൾ പരിശോധിക്കുന്നത്. പിഎം ശ്രീയും കേരളത്തിന് തരാനുള്ള ഫണ്ടും കൂട്ടിക്കുഴക്കരുതെന്ന് കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ