24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

മലപ്പുറത്ത് പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാര്‍ (70) കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

N
Nikhil •
WhatsApp Facebook X
മലപ്പുറത്ത് പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യം ഒളിച്ചിരുന്ന് പകർത്തി ഫോണിൽ സൂക്ഷിച്ചു; 46-കാരൻ അറസ്റ്റിൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

മലപ്പുറം: പത്തുവയസുകാരിയെ 70-കാരന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ 46-കാരനും അറസ്റ്റില്‍. തിരുവാലി പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് പിടികൂടിയത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാല്‍ വട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാര്‍ (70) കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. അവിടെവെച്ച് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

വിജയകുമാര്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് അയല്‍വാസിയായ നൗഫല്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിച്ചിരുന്ന് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പിന്നീട് ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു.

കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് വിജയകുമാറിനെ ഈ മാസം 11ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ നൗഫലിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ