Tuesday, 24 November 2026
Online Edition

'എന്റെ പിള്ളേർക്ക് പഠിപ്പിച്ചു കൊടുക്കാവുന്ന പാഠപുസ്തകം'; വിക്ക് തഗ്ഗിനെക്കുറിച്ച് എൽദോ

വിക്കി തഗ്ഗിന്റെ ജീവിതം സിനിമയാക്കാൻ പോലുമുള്ള വകുപ്പുണ്ട് എന്നും എൽദോ.

N
Nikhil •
'എന്റെ പിള്ളേർക്ക് പഠിപ്പിച്ചു കൊടുക്കാവുന്ന പാഠപുസ്തകം'; വിക്ക് തഗ്ഗിനെക്കുറിച്ച് എൽദോ
Select Article Language:
Showing original Malayalam version.

ബിഗ് ബോസ് ഹൗസിൽ നിന്നും കഴിഞ്ഞ വാരാന്ത്യത്തിൽ എവിക്ട് ആയ വിഗ്നേഷ് എന്ന വിക്കി തഗ്ഗിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ച് ഈ സീസണിലെ മൽസരാർത്ഥികളിൽ ഒരാളായിരുന്ന എൽദോ. തന്റെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കാവുന്ന ഒരു പാഠപുസ്തകമായിട്ടാണ് താൻ വിക്കി തഗ്ഗിനെ ഇപ്പോൾ കാണുന്നത് എന്നും തകർന്ന ജീവിതം അവൻ തിരിച്ചുപിടിക്കുകയാണെന്നും അവന്റെ ജീവിതം സിനിമയാക്കാൻ പോലുമുള്ള വകുപ്പുണ്ട് എന്നും എൽദോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. വിക്കിയുടെ കുടുംബത്തെ കണ്ടതിനെക്കുറിച്ചും എൽദോ സംസാരിക്കുന്നുണ്ട്.

"വിക്കി തഗ്ഗിനെ എന്റെ പിള്ളേർക്ക് പഠിപ്പിച്ചു കൊടുക്കാവുന്ന ഒരു പാഠപുസ്തകമായിട്ടാണ് ഞാൻ കാണുന്നത്. ഒരു മനുഷ്യന് ഒരു ജന്മംകൊണ്ട് അനുഭവിക്കാൻ പറ്റുന്ന കാര്യങ്ങളെല്ലാം അവൻ അനുഭവിച്ചിട്ടുണ്ട്. ഇനി അവൻ തിരിച്ചുവരുന്നത് വിഘ്നേഷ് വേണുവായിട്ടാണ്. ‘എന്നെപ്പോലെ ആവരുത്’ എന്ന് അവൻ തന്നെ പറയുന്നുണ്ട്. ഒരു പളുങ്കുപാത്രം താഴെ വീണ് തകർന്നുപോയതുപോലെ തകർന്ന ജീവിതം അവൻ തിരിച്ചുപിടിക്കുകയാണ്. അതൊരു വലിയ കാര്യമാണ്. എന്റെ പിള്ളേർക്ക് ഞാൻ പഠിപ്പിച്ചുകൊടുക്കേണ്ട ഒരു പാഠപുസ്തകമാണ് അവൻ. അവന്റെ ജീവിതം സിനിമയാക്കാനുള്ള വകുപ്പുണ്ട്. ഞാൻ എന്തുപറഞ്ഞാലും അവൻ അത് കേട്ടിരിക്കും. എന്നെ ജഡ്ജ് ചെയ്യാൻ നിൽക്കില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് എന്തെങ്കിലും പരിഹാരം പറഞ്ഞുതരാൻ ശ്രമിക്കും. അങ്ങനെയുള്ള ഒരാളാണ് അവൻ", എൽദോ വീഡിയോയിൽ പറഞ്ഞു.

വിക്കിയുടെ കുടുംബത്തെ കണ്ടതിനെക്കുറിച്ചും എൽദോയ്ക്ക് വീഡിയോയിൽ പറയുന്നുണ്ട്. "അവന്റെ വീട്ടുകാരെ കാണാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എത്ര പ്രശ്നങ്ങളുണ്ടായിട്ടും അവന്റെ കുടുംബവും സഹോദരനും അവനെ ചേർത്തുപിടിച്ചിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ സന്തോഷം തോന്നും," എന്നാണ് അദ്ദേഹം പറയുന്നത്.

Related Stories