Wednesday, 25 November 2026
Online Edition

'സ്ത്രീകൾ എപ്പോഴും പെർഫെക്ട് ആയി കാണണം, എന്തൊരു ഇരട്ടത്താപ്പ്..?'; ചിന്തകൾ പങ്കുവെച്ച് രഞ്ജിനി

സ്ത്രീകളുടെ പ്രായത്തെയും രൂപത്തെയും സമൂഹം ഇരട്ടത്താപ്പോടെയാണ് കാണുന്നതെന്ന് രഞ്ജിനി ഹരിദാസ്.

N
Nikhil •
'സ്ത്രീകൾ എപ്പോഴും പെർഫെക്ട് ആയി കാണണം, എന്തൊരു ഇരട്ടത്താപ്പ്..?'; ചിന്തകൾ പങ്കുവെച്ച് രഞ്ജിനി
Select Article Language:
Showing original Malayalam version.

പ്രായം, ആത്മവിശ്വാസം, നാൽപതുകളിലെ സ്ത്രീകളുടെ ജീവിതം തുടങ്ങിയ വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് അവതാരക രഞ്ജിനി ഹരിദാസ്. പ്രായമാകുന്നതിനെ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്ന് രഞ്ജിനി ചോദിക്കുന്നു. സ്ത്രീകളുടെ കാര്യത്തിൽ മാത്രമാണ് പ്രായവും രൂപവുമെല്ലാം വലിയ ചർച്ചയാകുന്നതെന്നും പുരുഷൻമാരെ ഇത് ബാധിക്കുന്നില്ലെന്നും രഞ്ജിനി പറയുന്നു.

''അമ്പതും അറുപതും വയസുള്ള പുരുഷതാരങ്ങൾ 18 ഉം 20 ഉം 25 ഉം വയസ്സുള്ള നടിമാർക്കൊപ്പം നായകന്മാരായി എത്തുന്നത് സിനിമയിൽ സാധാരണമാണ്. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ പ്രായവും രൂപവുമെല്ലാം വലിയ ചർച്ചയാകുന്നു. പരസ്യങ്ങളിലും സിനിമകളിലുമെല്ലാം സ്ത്രീകൾ എപ്പോഴും പെർഫെക്ട് ആയി കാണപ്പെടണമെന്നാണ് പ്രതീക്ഷ. പുരുഷന്മാരുടെ രൂപത്തിന് ഇതുപോലുള്ള കാര്യങ്ങളില്ല. ഈ ഇരട്ടത്താപ്പിനെ സമൂഹം ഇപ്പോഴും പൂർണമായി മറികടന്നിട്ടില്ല'', തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ രഞ്ജിനി പറഞ്ഞു.

44-ാം വയസ്സിലാണ് താൻ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോകുന്നതെന്നും രഞ്ജിനി തുറന്നുപറയുന്നു. ''ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ഇന്ന് എനിക്കുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനുപകരം സ്വന്തം ശരീരത്തിനും മനസിനും പ്രാധാന്യം നൽകാനാണ് ഈ പ്രായത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ഞാൻ എനിക്കു വേണ്ടി കുറേ പണം ചെലവഴിക്കുന്നുണ്ട്. പണ്ട് സെറ്റിൽഡ് ആകാനായിരുന്നു പണം ചെലവഴിച്ചത്. ജ‍ീവിതത്തിന്റെ വേഗത കുറച്ച് ആസ്വദിക്കാനാണ് ഇന്ന് ഞാനിഷ്ടപ്പെടുന്നത്. പ്രായം എന്നെ ഇമോഷൻലെസ് ആക്കുന്നുണ്ട്. പ്രായമാകുമ്പോൾ ഡിറ്റാച്ച്മെന്റാണ് എനിക്ക് വേണ്ടത്. നമുക്ക് മാത്രമല്ല നമ്മുടെ മുമ്പുള്ള ജനറേഷനും പ്രായമാകുന്നു. ആ മാറ്റം ഉൾക്കൊള്ളുക പ്രയാസമാണ്. എന്റെ അമ്മയ്ക്കും പ്രായമാകുന്നു. ആ റിലേഷൻഷിപ്പിന് ഒരു ഏരിയ കണ്ടെത്തുന്നതിൽ ഞാൻ സ്ട്രഗിൾ ചെയ്യുന്നുണ്ട്'', രഞ്ജിനി കൂട്ടിച്ചേർത്തു.

Related Stories