ക്ഷേത്രങ്ങളിലെ കൊടിമരം മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം മാറ്റപ്പെടുന്ന വാജിവാഹനങ്ങളും മറ്റു ലോഹവസ്തുക്കളും തന്ത്രിമാർക്ക് അവകാശപ്പെട്ടതാണെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. ദൈവത്തിനായി സമർപ്പിക്കപ്പെടുന്ന സ്വത്തുക്കൾ ദേവതയുടേതാണെന്നും പൂജാകർമങ്ങൾ നിർവഹിക്കുന്നു എന്നതുകൊണ്ട് മാത്രം തന്ത്രിമാർക്ക് അതിൽ യാതൊരുവിധ ഉടമസ്ഥാവകാശവും ലഭിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. അഖില തന്ത്രി പ്രചാരക സഭയുടെ ഭാരവാഹികൾ നൽകിയ റിട്ട് ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ വിധി.
തന്ത്രിമാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് 2012ൽ ഈ സർക്കുലർ പുറത്തിറക്കിയതെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ദേവചൈതന്യം എടുത്തുമാറ്റിയ ഭൗതിക വസ്തുക്കൾ പൊതുസ്വത്തായതിനാൽ അവ ദേവസ്വത്തിന്റെ സ്വത്തായി സൂക്ഷിക്കണമെന്നാണ് ദേവസ്വം മാന്വൽ വ്യവസ്ഥ ചെയ്യുന്നത്.
'ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ല'; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
S
Samanyu k
•