25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

റാസല്‍ഖൈമ ബസ് അപകടം: മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു ; 11 പേരും ഇന്ത്യാക്കാര്‍

N
Nikhil •
WhatsApp Facebook X
റാസല്‍ഖൈമ ബസ് അപകടം: മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു ; 11 പേരും ഇന്ത്യാക്കാര്‍
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ദുബായ്: റാസല്‍ഖൈമയിലെ അല്‍ വതര്‍ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍ കൂടുതല്‍ മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടാകാമെന്ന സൂചനകളുണ്ട്. തിരച്ചറിഞ്ഞത് തലശ്ശേരി സ്വദേശിയായ സങ്കീര്‍ത്ത സുരേഷ് (26), മട്ടന്നൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണ്.

രണ്ടാമത്തെയാളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറാണ് (31) ബന്ധുക്കള്‍ തിരിച്ചറിഞ്ഞ മറ്റൊരു ഇന്ത്യക്കാരന്‍. അപകടത്തില്‍പ്പെട ബസില്‍ ഫിലിപ്പീന്‍സ് സ്വദേശിയും മറ്റൊരാള്‍ ശ്രീലങ്കന്‍ സ്വദേശിയുമാണ്. ബാക്കി 11 പേരും ഇന്ത്യാക്കാരാണ്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

അപകടത്തില്‍ ആകെ 13 പേരാണ് മരിച്ചത്. മലയാളി ഉടമസ്ഥതയിലുള്ള ട്രാവല്‍ ഏജന്‍സിയുടെ ബസാണിതെന്നാണ് ലഭിക്കുന്ന വിവരം. 41 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒമാനില്‍ വിസ പുതുക്കുന്നതിനായി പോയി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ നാഷണല്‍ ആംബുലന്‍സ് സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ 14 പേരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലായിരുന്നവരില്‍ 12 പേര്‍ ഇതിനോടകം ആശുപത്രി വിട്ടു. ദുരന്തത്തിനിരയായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ്ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ