26-11-2026, गुरुवार
ऑनलाइन संस्करण

ബിബി വീട്ടിലെ അൺ എക്സ്പെക്റ്റഡ് മാൻ, ഗെയിം ചേഞ്ചര്‍ നോബി!

ബിഗ് ബോസ് വീട്ടിലേക്കെത്തിയ വെറുമൊരു സിനിമാമോഹി മാത്രമായിരുന്നില്ല നോബി ബിനു. ഹീറോ, വില്ലൻ, എന്റർടൈനർ, ലവർ... അങ്ങനെ നോബിയുടെ റോളുകൾ പലതാണ്.

N
Nikhil •
WhatsApp Facebook X
ബിബി വീട്ടിലെ അൺ എക്സ്പെക്റ്റഡ് മാൻ, ഗെയിം ചേഞ്ചര്‍ നോബി!
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

സിനിമ മോഹവുമായി ബിഗ് ബോസ് വീട്ടിലേക്കെത്തുന്ന നിരവധി പേരെ പല സീസണുകളിലും നമ്മൾ കണ്ടിട്ടുണ്ട്. ബിഗ് ബോസിലൂടെ ലഭിക്കുന്ന ഫെയിം തങ്ങളുടെ സിനിമ മോഹത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിച്ച് ഈ ഷോയിലേക്കെത്തുന്നവർ. പക്ഷേ ബിഗ് ബോസിൽ പിടിച്ചുനിൽക്കാൻ അഭിനയ മോഹം മാത്രമുണ്ടായാൽ പോരെന്ന തിരിച്ചറിവ് അവർക്കെല്ലാം വൈകാതെതന്നെ ലഭിക്കാറുമുണ്ട്. ഇവിടെ ഈ ഷോ എന്താണെന്ന് മനസിലാക്കി അതിനനുസരിച്ച് കളിക്കാനറിയുന്നവർക്കാണ് സ്ഥാനം. അവർക്ക് മാത്രമേ എതിരാളികളെ വീഴ്ത്തി മുന്നോട്ട് കുതിക്കാനാവൂ. അക്കാര്യത്തിലാണ് നോബി വ്യത്യസ്തനാവുന്നത്.

മറ്റ് പലരെയും പോലെ സിനിമ മോഹവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ആളാണ് നോബി. എന്നാൽ അത് മാത്രമല്ല നോബിയുടെ ലക്ഷ്യം. ബിഗ് ബോസ് എങ്ങനെയുള്ള മത്സരമാണ് എന്നതിലും അവിടെ നിലനിൽക്കാൻ എന്തൊക്കെ ചെയ്യണമെന്നതിലും നോബിയ്ക്ക് കൃത്യമായ ധാരണയുണ്ട്. അതിനു ഏത് രീതിയും അയാൾ ഉപയോഗിക്കും. ചിലത് ഫലിക്കും, ചിലത് പാളും. അങ്ങനെ പാളിയാലും നോബി മുന്നോട്ടുതന്നെയാണ്. ആ ആത്മവിശ്വാസമാണ് നോബിയുടെ മുതൽക്കൂട്ടും.

ആദ്യ ആഴ്ചയിൽ തന്നെ വീട്ടിൽ തന്നെ അടയാളപ്പെടുത്താനായ ആളുകളിൽ ഒരാളായിരുന്നു നോബി ബിനു. ഒരു ഗെയ്മർ എന്ന നിലയിൽ അവഗണിക്കാനാവാത്ത ആളാണ് താനെന്ന് നോബി വളരെ വേഗം തന്നെ വീടിനകത്തും പുറത്തുമുള്ളവരെ ബോധ്യപ്പെടുത്തി. സ്ലോ പേസിൽ ഗെയിം തുടങ്ങിയ ആളായിരുന്നില്ല നോബി. ബിബി സിറ്റി നിർമ്മാണ ടാസ്കിൽ അപ്രതീക്ഷിതമായ ഒരു മൂവ് നടത്തി രണ്ടാം ആഴ്ച തന്നെ നോബി വീട്ടിൽ വലിയൊരു ചലനം സൃഷ്ടിച്ചു. നോബിയെ വിശ്വസിക്കാനാവില്ല എന്ന നറേറ്റിവ് വീടിനകത്തും പുറത്തും പടർന്നപ്പോഴും ഒരു ഗെയ്മർ എന്ന നിലയിൽ താൻ കളിച്ച കളിയിലെ നോബിയുടെ വിശ്വാസം വീക്കെൻഡിൽ അയാളെ തുണച്ചു. ഗെയ്മർ ഓഫ് ദി വീക്ക് ആയി നോബി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അപ്പോഴും വീടിനുള്ളിൽ ഉള്ളവർക്ക് തന്നിലുള്ള വിശ്വാസം തിരികെപ്പിടിക്കാൻ അയാൾക്കായില്ല. എന്നാൽ അതൊന്നും നോബിയുടെ വിഷയമല്ല എന്നത് വേറെ കാര്യം. നോബിയുടെ ഗെയിമിൽ കാര്യമായ ചേഞ്ച് ഉണ്ടായത് വൈൽഡ് കാർഡുകളുടെ വരവോടെയാണ്. വൈൽഡ് കാർഡ് ആയി വീട്ടിലേക്കെത്തിയ നിലീനയുമായി നോബി പിടിച്ച ലവ് ട്രാക്ക് അതുവരെയുണ്ടായിരുന്ന നോബിയുടെ മൊത്തം ഗെയ്മിനെയും താഴേക്ക് കൊണ്ടുപോയി. നോബിയുടെ ഗ്രാഫിൽ കാര്യമായ ഡൗൺഫാൾ ഉണ്ടായി. വലിയ നെഗറ്റീവ് ഇമ്പാക്റ്റ് ആണ് ഈ കോംബോ നോബിക്കും നിലീനയ്ക്കും നേടിക്കൊടുത്തത്. പിന്നാലെതന്നെ നിലീന എവിക്ട് ആവുകയും ചെയ്തു. അതോടെ നോബി ഇന്റൻഷനലി തന്നെ വീട്ടിലെ പ്രോബ്ലം മേക്കറായി മാറാൻ തുടങ്ങി. വലിയ നെഗറ്റീവ് ആണ് ഈ സമയങ്ങളിൽ വീടിനകത്തും പുറത്തും നോബിക്കുണ്ടായത്. സ്വയം വില്ലൻ പരിവേഷം തെരഞ്ഞെടുത്ത നോബി പരമാവധി അങ്ങനെയൊരു വില്ലനാകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആ വീക്കെൻഡിൽ ഇതിനും പണിഷ്മെന്റ് കിട്ടിയതോടെ നോബി വീണ്ടും ഗെയിം ചേഞ്ച് ചെയ്തു.

ഈ ഗെയിം ചേഞ്ചിങ് തന്നെയാണ് നോബിയെ വീട്ടിൽ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്ന പ്രധാന സംഗതിയും. ഏത് ബ്രേക്ക് ഡൌൺ പോയിന്റിൽനിന്നും ഫീനിക്സ് പക്ഷിയെ പോലെയാണ് നോബിയുടെ ഉയിർത്തെഴുന്നേൽപ്പ്. ബിഗ് ബോസിന്റെ പണിഷ്മെന്റ് ആയിക്കോട്ടെ മോഹൻലാലിന്റെ ശകാരമായിക്കോട്ടെ, ഒന്നിനും നോബിയെ തളർത്താനാവില്ല. ഓരോന്നിൽനിന്നും വളരെ വേഗത്തിൽ നോബി തിരിച്ചുവരവ് നടത്തും. ഒട്ടും ഇമേജ് കോൺഷ്യസ് അല്ല എന്നതാണ് നോബിയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവ് ആയ കാര്യം. നെഗറ്റീവ് ആകുമോ എന്നോ ഷോയിൽനിന്ന് ക്വിറ്റ് ആകുമോ എന്നോ ഉള്ള ഒരു ആശങ്കയും നോബിക്കില്ല. തന്റെ ഗെയിം മറ്റുള്ളവരിൽനിന്ന് അൽപ്പം വ്യത്യസ്തമായിരിക്കണം എന്ന നിർബന്ധം മാത്രം. തനിക്കുണ്ടാകുന്ന ഒരൊറ്റ നെഗറ്റീവും ഒരു ലുക്ക് ചേഞ്ചിലൂടെ പുള്ളി ഈസി ആയി ഡീൽ ചെയ്യും. ഈ മുന്നും പിന്നും നോക്കാത്ത ഗെയിം കളി തന്നെയാണ് നോബിയുടെ പോസിറ്റീവും നെഗറ്റീവും. വീട്ടിലെ ഏറ്റവും അൺപ്രെഡിക്റ്റബിൾ മത്സരാർത്ഥി ആരെന്ന ചോദ്യത്തിനും വേറെ ഉത്തരമില്ല. നോബി എന്ത് ചെയ്യും, എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാൻ അവിടെ ആർക്കും കഴിയുകയുമില്ല. വീട്ടിൽ വലിയ അളവിൽ ഒറ്റപ്പെട്ട സമയത്തുപോലും ഒറ്റപ്പെടൽ സ്ട്രാറ്റജി പയറ്റാനോ ഇരവാദം പറയാനോ വന്നിട്ടില്ല നോബി. തോൽവികൾ പേഴ്‌സണലാക്കാത്ത, വീട്ടിലെ എന്റെർറ്റൈനെഴ്‌സിലെ പ്രധാനിയായ നോബിക്ക് കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് പുറത്തുണ്ടായിരുന്ന നെഗറ്റീവ് വലിയ അളവിൽ കുറയ്ക്കാൻ നോബിക്കായിട്ടുണ്ട്. പക്ഷേ ഇത് നോബിയാണ്. നാളെ വീണ്ടും പുള്ളി പുതിയ ഐറ്റവുമായി എത്തി എല്ലാം തലകീഴായി മറിക്കില്ലെന്ന് ഒരു ഉറപ്പുമില്ല.

संबंधित समाचार