Wednesday, 25 November 2026
Online Edition

മൂന്നാറിൽ വീണ്ടും കടുവാഭീതി; ഗർഭിണിയായ പശുവിനെ ആക്രമിച്ച് കൊന്നു

S
Samanyu k •
മൂന്നാറിൽ വീണ്ടും കടുവാഭീതി; ഗർഭിണിയായ പശുവിനെ ആക്രമിച്ച് കൊന്നു
Select Article Language:
Showing original Malayalam version.

ഇടുക്കി: മൂന്നാർ ദേവികുളത്ത് ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ലയത്തിന് സമീപം തേയിലത്തോട്ടത്തിലാണ് പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ദേവികുളം മാനില എസ്റ്റേറ്റിൽ രാജയുടെതാണ് പശു. ഇത് രണ്ടാം തവണയാണ് രാജയുടെ കന്നുകാലികളെ കടുവ ആക്രമിക്കുന്നത്. ഇന്നലെ വൈകീട്ടോടെ മേയാൻ വിട്ട പശുവിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ലയത്തിലെ നിരവധി തൊഴിലാളികളുടെ പശുക്കളെ സമാനമായി തന്നെ കടുവ ആക്രമിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതിനുള്ള അടിയന്തിരമായ ഇടപെടൽ എത്രയും വേഗം തന്നെ ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ അടക്കം ആവശ്യം. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും നാട്ടുകാർ വ്യക്തമാക്കി. എസ്റ്റേറ്റ് മേഖലയിൽ അടിക്കടി കടുവയുടെ സാന്നിധ്യം തൊഴിലാളികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Related Stories