Wednesday, 25 November 2026
Online Edition

ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളിൽ 24ന് പ്രാദേശിക അവധി

S
Samanyu k •
ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴയിലെ 4 താലൂക്കുകളിൽ 24ന് പ്രാദേശിക അവധി
Select Article Language:
Showing original Malayalam version.

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നവംബർ 24ന് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പരീക്ഷകൾ നടത്തും.
നവംബർ 24ന് പൊങ്കാല
ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കാർത്തിക സ്തംഭം ഉയർത്തൽ നവംബർ 15ന് പൂർത്തിയാക്കി. നവംബർ 20ന് മന്ത്രി മോൻസ് ജോസഫ് ക്ഷേത്രനടയിൽ നിലവറദീപം തെളിയിക്കും.
പൊങ്കാലദിനമായ 24ന് പുലർച്ചെ നാലിന് നിർമാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. രാവിലെ 9ന് വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്കുശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും. തുടർന്ന് നടപ്പന്തലിൽ പ്രത്യേകം സജ്ജമാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കും.

Related Stories