ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രതിഷേധങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിനായി ഡൽഹി പോലീസ് പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കി. പരമാവധി 50,000 ആളുകളുടെ പങ്കാളിത്തവും രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള ഏഴ് മണിക്കൂർ സമയപരിധിയുമാണ് പുതിയ കരടിൽ നിർദ്ദേശിച്ചിരിക്കുന്നത്.
പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്.ഒ.പി) പ്രകാരം, പരിപാടികൾ സംഘടിപ്പിക്കുന്നവർ കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, പരിപാടിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയിൽ (എം.സി.ഡി) നിന്ന് 'വേദി ലഭ്യത സർട്ടിഫിക്കറ്റ്' നേടിയിരിക്കണം.
രാംലീല മൈതാനത്തിന്റെ ആകെ ശേഷി 50,000 ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ഓരോ പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കുന്ന ആളുകളുടെ കൃത്യമായ എണ്ണം അതത് അധികാരികൾ തീരുമാനിക്കും. ഒത്തുകൂടുന്നവരുടെ സ്വഭാവം, പ്രതീക്ഷിക്കുന്ന ജനക്കൂട്ടം, ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തിയാകും ഈ തീരുമാനം.
പ്രവേശനം 50,000 പേർക്ക് ; 7 മണിക്കൂർ; രാംലീല മൈതാനത്ത് പുതിയ നിയമങ്ങളുമായി ഡൽഹി പോലീസ്
S
Samanyu k
•