24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

' അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ ഓര്‍മയിലുണ്ട്' ; അനിയത്തി വിവാഹിതയായ സന്തോഷം പങ്കിട്ട് നസ്രിയ

N
Nikhil •
WhatsApp Facebook X
' അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ ഓര്‍മയിലുണ്ട്' ; അനിയത്തി വിവാഹിതയായ സന്തോഷം പങ്കിട്ട് നസ്രിയ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നസ്രിയ നസീം. ഇപ്പോള്‍ കുടുംബത്തിലെ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ കുഞ്ഞനുജത്തി വിവാഹിതയായ സന്തോഷമാണ് നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടത്. വിവാഹത്തിന്റെ സമയത്ത് എടുത്ത മനോഹരമായ ചിത്രങ്ങളും നസ്‌റിയ പങ്കുവച്ചിട്ടുണ്ട്.

എന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞു. അവളെ ഞാന്‍ എടുത്ത് നടന്ന കാലം ഇന്നലെ കഴിഞ്ഞത് പോലെ ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. മറിയം, നീ എപ്പോഴും സന്തോഷമായിരിക്കട്ടെ, നിന്റെ ആ മനോഹരമായ പുഞ്ചിരി എന്നും മായാതെ നില്‍ക്കട്ടെ.. ഞങ്ങള്‍ എപ്പോഴും നിനക്ക് കൂടെയുണ്ടാകും. സുഹൈല്‍, കുടുംബത്തിലേക്ക് സ്വാഗതം- എന്നാണ് ഫോട്ടോകള്‍ക്കൊപ്പം നസ്റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

അതേസമയം തമിഴില്‍ സൂര്യ നായകനായെത്തിയ ' സീന്‍' ആണ് നസ്‌റിയയുടേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ജിത്തു മാധവന്‍ ആണ് സീന്‍ സംവിധാനം ചെയ്തത്. മലയാളികളുടെ പ്രിയപ്പെട്ട താരം നസ്ലെനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ