Tuesday, 24 November 2026
Online Edition

‘അരികിൽ’ ; ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

N
Nikhil •
‘അരികിൽ’ ; ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു
Select Article Language:
Showing original Malayalam version.

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു. ലൂസിഫർ , ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകൾ നിറഞ്ഞതാണ്."തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകൻ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത്".

സ്നേഹം പറയാനോ, പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. സ്നേഹം മാത്രം മനസ്സിലുള ഭാര്യയുടെ ആ സ്നേഹം പോലും തിരിച്ചറിയുവാൻഇദ്ദേഹത്തിനു കഴിഞ്ഞില്ല. ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു. ഈ ഒറ്റപ്പെട്ട ജീവിതത്തിനിട യിലാണ് ചില സത്യങ്ങൾ അദ്ദേഹത്തിനു തിരിച്ചറിയുവാൻ കഴിഞ്ഞത്..

ഈ തിരിച്ചറിവുകൾ അകന്നുപോയവരെ അരികിലേക്ക് എത്താൻ ആഗ്രഹമുദിക്കുകയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെ അരികിൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെ ജെയ്‌സ് ജോസ് ഭദ്രമാക്കുന്നു.

ഡാഡീസ് ഡ്രീം എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡക്ഷൻ - സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്.

ഛായാഗ്രഹണം- സിബി ജോസഫ്.

എഡിറ്റിംഗ് - സുജീർ ബാബു സുരേന്ദ്രൻ.

പ്രൊജക്റ്റ് ഡിസൈനർ- ഷാജു സെബാസ്റ്റ്യൻ.

കലാ സംവിധാനം-മോഹൻദാസ്.

കോസ്‌റ്റ്യും ഡിസൈൻ-ഷാജു സെബാസ്റ്യൻ.

മേക്കപ്പ്- മാളു . എസ്. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കെ മത്തായി.

നവംബർ ഇരുപത്തിയൊന്നു മുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും.

Related Stories