കണ്ണൂര്‍: മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ നിലയില്‍. ടൗണിനോട് ചേര്‍ന്ന പ്രദേശത്ത് ഈ നിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. ജ്യോതി, നവീന്‍ എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.
ഇരുവരുടേയും നില ഗുരുതരമാണ്. വീട്ടില്‍ ഉണ്ടായിരുന്ന ഭര്‍ത്താവും മറ്റൊരു മകനും ക്ഷേത്രത്തില്‍ പോയ സമയത്താണ് സംഭവം. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോരവാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അറിയിച്ചത് അനുസരിച്ചാണ് പോലീസ് എത്തിയത്. അന്വേഷണം പോലീസ് തുടങ്ങി. സിസിടിവി ദൃശ്യങ്ങളൊക്കെ പരിശോധിക്കുന്നുണ്ട്.
വീട്ടിനകത്ത് പരസ്പരം സംഘര്‍ഷം ഉണ്ടായതാണോ പുറത്തുനിന്നും വന്ന് ആക്രമണം നടത്തിയതാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. വീടിന്റെ രണ്ടാം നിലയില്‍ ചോരവാര്‍ന്നു കിടക്കുന്ന നിലയില്‍ ആയിരുന്നു ഇരുവരും കിടന്നിരുന്നത്. അദ്ധ്യാപികയായി വിരമിച്ചയാളാണ് ജ്യോതി. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.